Latest News

ആരോഗ്യത്തിന് ഭീഷണി; ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്‍പന നിരോധിക്കാന്‍ നീക്കം


കോഴിക്കോട്: നഗരത്തിലെ ഉന്തുവണ്ടികളിലും പെട്ടിക്കടകളിലുമായി വില്‍പ്പന നടത്തുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ നിരോധിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്റെ നീക്കം. മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍, കാരറ്റ്, പപ്പായ, പേരയ്ക്ക, കക്കിരിക്ക തുടങ്ങിയ വിഭവങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജലക്ഷാമവും ശുചിത്വമില്ലായ്മയും മൂലം ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണെ്ടത്തിയാണ് ഇവ നിരോധിക്കുന്നത്.

കടകളിലും ഉന്തുവണ്ടികളിലും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുവെന്ന വസ്തുതയാണ് കോര്‍പ്പറേഷനെ ഇത്തരത്തിലൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ആഴ്ച യോഗം ചേര്‍ന്ന് നിരോധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.

നഗരത്തില്‍ ബീച്ച്, ആള്‍ത്തിരക്കേറിയ പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലാണ് ഉപ്പിലിട്ട വിഭവങ്ങള്‍ പ്രധാനമായും വിറ്റഴിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ മാസങ്ങളോളം കേടുകൂടാതിരിക്കാനായി ഭക്ഷ്യവസ്തുക്കള്‍ ഉപ്പ്, വിനാഗിരി എന്നിവയോടൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചില വസ്തുക്കള്‍ കൂടി ചേര്‍ക്കുന്നുണ്ട്. രുചിവര്‍ധിപ്പിക്കാനായി ബാറ്ററി ആസിഡ് പോലുള്ള വസ്തുക്കള്‍ ചേര്‍ക്കുന്നുണെ്ടന്ന ആരോപണവും ശക്തമാണ്. മലിന ജലമാണ് മിക്ക കടകളിലും ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ കണെ്ടത്തിയിരുന്നു.

കേടുവന്ന ഫലങ്ങളാണ് ചിലകടകളില്‍ ഉപ്പിലിടാറുള്ളതെന്നും കണെ്ടത്തിയിട്ടുണ്ട്. ശുചിത്വമില്ലാത്ത സാഹചര്യത്തിലൊരുക്കുന്ന വസ്തുക്കള്‍ മഞ്ഞപ്പിത്തം, വയറിളക്കം, വിവിധ പനികള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടയാക്കും. മഴക്കാലം എത്തുന്ന തോടെ സ്ഥിതി രൂക്ഷമാകും. ഇത് കണക്കി ലെടുത്ത് മഴക്കാ ലത്തിനു മുന്‍പെ നിരോധനം കൊണ്ടുവരും.

14ന് ചേരുന്ന കോര്‍പറേഷന്‍ സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രമേ യമായി അവതരിപ്പിക്കും. ആരോഗ്യ സ്റ്റാന്‍ഡിം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണിയാണ് പ്രമേയം അവതരിപ്പിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.