തായ് അതിര്‍ത്തിയിലെ ലാഷിയോ പട്ടണത്തിലെ പള്ളിക്കും മുസ്ലിംകള്‍ നടത്തുന്ന അനാഥശാലക്കും നേരെ ഒരു സംഘം ബുദ്ധന്മാരാണ് ആക്രമണം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് ഏഴു മണിക്കായിരുന്നു ആക്രമണം. വടികളും കുന്തങ്ങളുമായി ബൈക്കുകളിലത്തെിയ സംഘം ബുധനാഴ്ചയും മുസ്ലിം പാര്‍പ്പിടങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ടതായി റോഹിങ്ക്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള തര്‍ക്കമാണ് പുതിയ ലഹളക്ക് നിമിത്തമായത്. സ്ത്രീയുടെ ശരീരത്തില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായിരുന്നു. സ്ത്രീയെ കൈയേറ്റം ചെയ്ത യുവാവ് മുസ്ലിമാണെന്നു പ്രചരിപ്പിച്ചായിരുന്നു ബുദ്ധസംഘം തെരുവില്‍ ആക്രമണമഴിച്ചുവിട്ടത്.
കഴിഞ്ഞ മാര്‍ച്ചില്‍ മ്യാന്മറിലുണ്ടായ വംശീയ ലഹളയില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. റാഖീന്‍ സംസ്ഥാനത്ത് പോയവര്‍ഷം മുസ്ലിംകളെ ഉന്നമിട്ട് നടന്ന ആക്രമണത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്.

ജനങ്ങള്‍ ശാന്തരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അക്രമസംഭവങ്ങള്‍ ചെറുക്കാന്‍ സുരക്ഷാവിഭാഗം വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം ഫലപ്രദമായി തടയാത്തപക്ഷം സംഘര്‍ഷം തലസ്ഥാനനഗരിയിലേക്ക് പടരാനുള്ള സാധ്യത ഏറെയാണെന്നും അല്‍ജസീറ അഭിപ്രായപ്പെടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment