Latest News

വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 15 ലക്ഷം കവര്‍ന്നു

കോഴിക്കോട്: വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു വന്‍ കവര്‍ച്ച. വിദേശ കറന്‍സികളടക്കം 15 ലക്ഷം നഷ്ടപ്പെട്ടു. വ്യാപാരി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മോഷ്ടാക്കള്‍ കൊണ്ടുപോയി. തിരുവണ്ണൂര്‍ ശ്രീകൃഷ്ണപുരം റോഡിലെ ഉദയമംഗലം പറമ്പില്‍ സുന്ദര(66)മാണു കവര്‍ച്ചയ്ക്കിരയായത്. പന്നിയങ്കര- കുറ്റിയില്‍പ്പടി റോഡില്‍ ചൊവ്വാഴ്ച രാത്രി 8.30നാണു സംഭവം.

സില്‍ക്ക് സ്ട്രീറ്റില്‍ എന്‍.എസ് കളക്ഷന്‍സ് എന്ന പേരില്‍ വിദേശനാണയ വിനിമയ സ്ഥാപനം നടത്തുന്നയാളാണു സുന്ദരം. ചൊവാഴ്ച കട അടച്ച ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു കവര്‍ച്ച നടന്നത്. വീട്ടിലെത്തുന്നതിനു നൂറു മീറ്റര്‍ മുമ്പായി ഒളിഞ്ഞുനിന്ന രണ്ടുപേര്‍ റോഡിലേക്കു ചാടി വണ്ടി തടയുകയായിരുന്നു. തന്നെ അടിച്ചുവീഴ്ത്തിയ ഇവര്‍ മുളകുപൊടി എറിഞ്ഞു സ്‌കൂട്ടറുമായി കടന്നുവെന്നാണു സുന്ദരം പന്നിയങ്കര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. 

സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലാണ് ഡോളറുകളും പണവും സൂക്ഷിച്ചിരുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലെ ഡോളറുകളാണു ബാഗിലുണ്ടായിരുന്നത്. രണ്ടരലക്ഷം രൂപയും റോളക്‌സ്, റാഡോ വാച്ചുകളുമുണ്ടായിരുന്നു. ഇവയെല്ലാംകൂടി 15,30,000 രൂപ നഷ്ടപ്പെട്ടെന്നാണു സുന്ദരം പരാതിപ്പെട്ടിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.