Latest News

മിസ്ഡ് കോള്‍ പ്രണയം: നടന്‍ വീട്ടമ്മയെ ബസില്‍ കുത്തി പരിക്കേല്പിച്ചു

നീലേശ്വരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിനു വീട്ടമ്മയെ ബസില്‍ കുത്തി പരിക്കേല്പിച്ച സിനിമ-സീരിയല്‍ നടനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട്ടെ കെ.ആര്‍.സനു(27)വിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ട മടിക്കൈ കാലിച്ചാംപൊതി സ്വദേശിനിയായ 35കാരിയെയാണു നടന്‍ കത്തികൊണ്ടു കുത്തി പരിക്കേല്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ചാളക്കടവില്‍നിന്നു വരുന്ന മൈത്രീ ബസിലാണു സംഭവം. ബസിലെ കണ്ടക്ടറും യാത്രക്കാരും സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

ഒന്നര വര്‍ഷം മുമ്പാണത്രേ സനുവും യുവതിയും യാദൃച്ഛികമായി ഒരു മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ടത്. പരിചയം പിന്നീടു പ്രണയമായി. യുവതി ആവശ്യപ്പെടുമ്പോഴൊക്കെ സനു സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നുവത്രേ. അനേകം തവണ പണമയച്ച മണിയോര്‍ഡര്‍ രസീത് സനു പോലീസിനു കൈമാറിയിട്ടുണ്ട്. പരിചയം ദൃഢമായതോടെ സനു യുവതിയോടു വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, ഭര്‍ത്താവും മൂന്നുമക്കളുമുള്ള യുവതി അതിനു തയാറായില്ല. നിരാശനായ സനു ബുധനാഴ്ച നീലേശ്വരത്തെത്തുകയും യുവതിയോടു നേരിട്ടു വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. യുവതി സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നു യുവതിക്കൊപ്പം ചാളക്കടവില്‍നിന്നു നീലേശ്വരത്തേക്കുള്ള ബസില്‍ കയറുകയും ഇറങ്ങാന്‍നേരം ഷര്‍ട്ടിന്റെ പിറകില്‍ ഒളിപ്പിച്ചുവച്ച കത്തികൊണ്ടു കുത്തുകയുമായിരുന്നു.

യുവതിയുടെ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. യുവാവിനെ പതിനഞ്ചുദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.വിനയന്റെ അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച സനു നിരവധി ടെലിസീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നിസാര പരിക്കേറ്റ യുവതി പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.