Latest News

ബോളിവുഡിലെത്തുന്ന ആദ്യ സൗദി വനിതയാവാന്‍ സമീറ അസീസ്

Saudi journalist to become Bollywood filmmaker

സൗദി: ബോളിവുഡ് അരങ്ങേറ്റത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സൗദി സ്വദേശിയയായ സമീറ അസീസ് എന്ന യുവതി. ‘റീം’എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയായിരിക്കും സമീറ ബോളിവുഡില്‍ അരങ്ങേറുന്നത്. അരങ്ങേറ്റത്തോടെ ബോളിവുഡിലെത്തുന്ന ആദ്യ സൗദി വനിതയായിരിക്കും പത്രപ്രവര്‍ത്തകയും നോവലിസ്റ്റുമായസമീറ അസീസ്.

തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് വിവാഹമോചനം ചെയ്ത അമ്മയെ തേടി ഇന്ത്യയിലെത്തുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ജിദ്ദയിലും മുംബൈയിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

സൗദി ഗസറ്റ് പത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് സമീറ. സൗദി അറേബ്യയിലെ ആദ്യ ഉറുദു നോവലിസ്റ്റ് കൂടിയാണ് ഇവര്‍. സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമുള്ള സമീറയ്ക്ക് 16000ലധികം ഫെയ്‌സ്ബുക്ക് ഫോളേവേഴ്‌സുണ്ട്. കറാച്ചിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സമീറ സൗദി ഗസറ്റ്, ഒകാസ് പബ്ലിക്കേഷന്‍സ് എന്നിവയുള്‍പ്പെടെ നിരവിധി പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്.




Keywords: Sameera Aziz, Saudi filmmaker, Reem, Saudi journalist,  Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sameera Aziz, Saudi filmmaker, Reem, Saudi journalist

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.