തേഞ്ഞിപ്പലം പഞ്ചായത്തിലെ പറമ്പില്‍പീടിക പെരുവള്ളൂര്‍ പുത്തൂരിലെ കുരുണിയന്‍ അഹമ്മദ്‌കോയ ഹാജിയുടെയും കൊയപ്പപള്ളിയാളി പാത്തുട്ടി ഉമ്മയുടെയും മകനായി 1926 ഏപ്രില്‍ ഒന്നിനാണ് ജനനം.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് റാങ്കോടെ പാസായി. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്നു മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം, 1955ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
മധുര മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലി നോക്കിയ ഡോക്ടര്‍ മംഗലാപുരം, തൃശിനാപ്പള്ളി, കൊച്ചി, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1965ല്‍ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫിസറായും പ്രവര്‍ത്തിച്ചു. 1969ല്‍ കോഴിക്കോട് ഡി.എം.ഒയായിരിക്കെ സര്‍വീസില്‍നിന്നു രാജിവച്ച് തിരൂരില്‍ സ്വന്തമായി നഴ്‌സിങ് ഹോം ആരംഭിച്ചു. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
എം.എസ്.എസ്. സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്, എം.ഇ.എസ്. സ്ഥാപകാംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ഐ.എം.എ. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി സ്ഥിരാംഗം, മദ്രാസ് മുസ്‌ലിം അസോസിയേഷന്‍ ആജീവനാന്ത അംഗം തുടങ്ങി നിരവധി സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: പരേതയായ സി എച്ച് ഖദീജ ഹജ്ജുമ്മ. മക്കള്‍: ഡോ. അബ്ദുല്‍നാസര്‍, ഡോ. നൗഷാദ് (ഇരുവരും തിരൂര്‍ നഴ്‌സിങ് ഹോം). മരുമക്കള്‍: സഫിയ (ചര്‍മരോഗ വിദഗ്ധ), സൈറ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, മൊയ്തീന്‍ ഹാജി, കോയക്കുട്ടി ഹാജി, ആയിശ ഹജ്ജുമ്മ, മമ്മീര്യ ഹജ്ജുമ്മ, പാത്തുമ്മ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dr. K Alikutty, Thiroor,


No comments:
Post a Comment