Latest News

ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ യുവാവിന് നേരെ അക്രമം

കാസര്‍കോട്: ബന്ധുവിന്റെ കൂടെ ഭക്ഷണം വാങ്ങി റെസ്റ്റോറന്റിനു പുറത്തിറങ്ങിയ യുവാവിന് വെട്ടേറ്റു. എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍ിനു മുന്നില്‍ രാത്രി 10.15 മണിയോടെയാണ് സംഭവം. നുള്ളിപ്പാടി തളങ്കര കോമ്പൗണ്‍ഡിലെ ഹുസൈന്റെ മകന്‍ എച്ച്. കബീറിനെ(22) യാണ് അജ്ഞാത സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കബീറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കബീറും ബന്ധു സത്താറും ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പരിസരത്ത് മദ്യപസംഘം ബഹളംവെച്ചതിനെ തുടര്‍ന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പുറപ്പെടാനിരിക്കുമ്പോഴാണ് വടിവാളുപയോഗിച്ച് കബീറിനെ വെട്ടിയത്. മുഖത്തും തോളിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ് നിലത്തുവീണ കബീറിനെ സത്താറും റെസ്റ്റോറന്റിലുണ്ടായവരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹനന്‍ ചന്ദ്രന്‍, സി.ഐ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, police, man, hospital, Kabeer, Sathar, Hotel, restaurant

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.