തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് മാതൃകയാവുകയാണ് തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും. ഇരുവരും അഭിനയിക്കുന്ന പരസ്യത്തിന്റെ മുഴുവന്‍ പ്രതിഫലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവെക്കുന്നത്.
സൂര്യയും ജ്യോതികയും അടുത്ത കാലത്ത് ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ജ്യോതിക സിനിമയിലേക്ക് തിരിച്ചുവരികയാണെന്നും വാര്‍ത്ത പരന്നു. എന്നാല്‍ പിന്നീട് ജ്യോതിക തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. കുടുംബത്തിന്റെ ഒന്നാകെ പണക്കൊതിയാണ് പരസ്യത്തില്‍ അഭിനയിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നായിരുന്നു ആരോപണം. ഈ ചര്‍ച്ച ചൂട് പിടിച്ചതോടെയാണ് സൂര്യ വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ കുടുംബാംഗങ്ങള്‍ അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെയും പ്രതിഫലം കൈപ്പറ്റാറില്ലെന്നും അത് തങ്ങള്‍ രൂപീകരിച്ച ഫൗണ്ടേഷന്‍ വഴി പാവപ്പെട്ടവരില്‍ എത്തുകയാണെന്നും സൂര്യ വ്യക്തമാക്കി.
സൂര്യയുടെ അനുജന്‍ കാര്‍ത്തിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന വഴി കടുത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെ സാമ്പത്തികമായി സഹായിക്കുകയാണ് കാര്‍ത്തി.
ഒരു സിനിമയ്ക്ക് 12 കോടിയോളം രൂപയാണ് സൂര്യയുടെ പ്രതിഫലം.പരസ്യ അഭിനയം, ഉദ്ഘാടനം തുടങ്ങിയവയിലൂടെ വേറെയും തുക ലഭിക്കുന്നുണ്ട്. തങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളെ വിശ്വാസമാണെന്നും അവര്‍ വഴി അര്‍ഹരായവര്‍ക്ക് തുക ലഭിക്കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി.
താരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താറുണ്ടെങ്കിലും വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി മാറ്റിവെയ്ക്കുക അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ സൂര്യയുടെയും കാര്‍ത്തിയുടെയും മാതൃക പ്രശംസനീയമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment