Latest News

കാര്‍ കയറി കുഞ്ഞിന്റെ മരണം: മലയാളിയായ വ്യവസായി അറസ്റ്റില്‍

കൊച്ചി: ചെന്നൈയില്‍ കാര്‍ കയറി വഴിയോരത്തുകിടന്ന കുഞ്ഞ് മരിച്ച കേസില്‍ മലയാളിയായ വ്യവസായി ഷാജി പുരുഷോത്തമനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഷാജി പുരുഷോത്തന്‍ ഓടിച്ചിരുന്ന കാര്‍ വഴിയോരത്ത് തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവരുടെ മേല്‍പാഞ്ഞുകയറി കയറി ഒരു വയസ്സുള്ള കുഞ്ഞ് തത്ക്ഷണം മരിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ ഒരു കുഞ്ഞിന്റെ സ്ഥിതി ഗുരതരമാണ്.

സംഭവസമയത്ത് ഷാജി പുരുഷോത്തമന്‍ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ താനല്ല തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് ഷാജി പുരുഷോത്തമന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചത്. ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷം കേരള ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതില്‍ കോടതി വിധി പറയാനിരിക്കെയാണ് അറസ്റ്റ്. എം.പി.ഗ്രൂപ്പിന്റെ ഉടമയുടെ മകനാണ് ഷാജി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.