ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലയാളത്തിന്റെ പ്രിയ താരമായിരുന്ന മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നതെന്നാണ് ഏറ്റവും പുതിയ വിവരം.
മഞ്ജുവിന്റെ തിരച്ചുവരവിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. കുടുംബസദസുകളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മഞ്ജു മടങ്ങി വരുമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍ സത്യന്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചു. പിന്നീട് സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമയിലും മഞ്ജു അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
കഥ ഇഷ്ടപ്പെട്ട മഞ്ജു അഭിനയിക്കാന്‍ സമ്മതം മൂളിക്കഴിഞ്ഞെന്നാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗീതു മോഹന്‍ദാസും മഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. ഗീതുവിന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമ കാണാനായി മഞ്ജുവും എത്തിയിരുന്നു.
രാജീവ് രവിയാണ് ഗീതുവിന്റെ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. രാജീവ് രവിയുമായുള്ള വിവാഹത്തിനു ശേഷം മലയാളസിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഗീതു 'കേള്‍ക്കുന്നുണ്ടോ?' എന്ന പേരിലൊരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു. രാജീവ് രവിയായിരുന്നു ആ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
തന്റെ 18ാമത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചിത്രത്തിലെ നായികാകഥാപത്രം അവതരിപ്പിച്ചാണ് മഞ്ജു സിനിമാ ലോകത്ത് ശ്രദ്ധേയയായത്. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ വിസ്മയിപ്പിച്ചു. 'ഈ പുഴയും കടന്ന'് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ 'കണ്ണെഴുതി പൊട്ടൂം തൊട്ട'് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ഒക്ടോബര്‍ 24 ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തി നൃത്തം അവതരിപ്പിച്ചു കൊണ്ടായിരുന്നു വീണ്ടും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

Keywords: Manju Variyar, Geedu Mohandas, Malayalam Movie,Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment