ന്യൂഡല്‍ഹി: ജോണ്‍സ് ആന്‍ഡ് ജോണ്‍സന്‍ ഗര്‍ഭനിരോധന ഗുളികകളും പിന്‍വലിച്ചു. ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി 3.2 കോടി പാക്കറ്റുകളാണ് പിന്‍വലിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിപണിയില്‍ എത്തിച്ച എല്ലാ ഗുളികളും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിലസ്റ്റ് എന്ന പേരിലിറങ്ങുന്ന ഗുളികകള്‍ക്ക് വേണ്ടത്ര ഫലം ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് പിന്‍വലിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
സിലസ്റ്റ് നിര്‍മിക്കുന്ന ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വക്താവ് മിഷല്‍ റൊമാനോയാണ് ഗുളികയുടെ 179 ബാച്ച് വിപണിയില്‍ തിരിച്ചെടുക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിലസ്റ്റ് ഗുളികയുടെ ഉപയോഗത്തിലൂടെ സ്ത്രീകളുടെ അണ്ഡോല്‍പാദനം തടയാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ മരുന്നിന് വേണ്ടത്ര ഫലം ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളാണ് സിലസ്റ്റിലുള്ളത്. ഗുളിക കഴിക്കുന്നവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും മരുന്നിലെ പ്രധാന ചേരുവകളിലൊന്ന് ഉദ്ദേശിച്ച ഫലം തരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് പിന്‍വലിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment