Latest News

സീ പ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു



കൊല്ലം: കൊച്ചി കേന്ദ്രമായി ആരംഭിക്കുന്ന സീ പ്ലെയിന്‍ (ജല വിമാനം) പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കല്‍. കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ എന്നിവരടക്കം ആദ്യ യാത്രയില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ നടത്തിയ ഉദ്ഘാടന ചടങ്ങിന് കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സീ പ്ലെയിന്‍ പദ്ധതി സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കോ അവരുടെ ജീവനോപാധികള്‍ക്കോ പദ്ധതി തടസ്സമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി കെ. ബാബുവും എ.പി അനില്‍കുമാറും മത്സത്തൊഴിലാളി ഫെഡറേഷന്‍ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്തും. ശേഷം പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നാലു വിമാനങ്ങള്‍ മണ്‍സൂണ്‍ കഴിയുന്നതോടെ എത്തും. സീ പ്ലെയിന്‍ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് ടൂറിസം വകുപ്പ് പറയുന്നു. ഒരു കിലോമീറ്റര്‍ പ്രദേശമാണ് സീ പ്ളെയിനിന് പറന്നുയരാനും ഇറങ്ങാനുമായി സജ്ജീകരിക്കുന്നത്. ഈ പ്രദേശത്ത് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ മത്സ്യബന്ധനം നിരോധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.