Latest News

വിവാഹപ്രായം 16 ആക്കുന്നത് നല്ലത്: കാന്തപുരം

Malabarflash
കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി നിശ്ചയിക്കുന്നത് നല്ലതാണെന്നു സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതു തടയാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാഹപ്രായം 16 ആക്കുന്നത് സ്ത്രീത്വത്തിനെതിരായ നടപടിയാണെന്ന അഭിപ്രായത്തോടു യോജിപ്പില്ല. 16ാം വയസ്സില്‍ വിവാഹം കഴിയുന്നതുകൊണ്ട് പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടില്ല.

വിവാഹജീവിതം നയിച്ചു കൊണ്ടു തന്നെ പെണ്‍കുട്ടികള്‍ക്കു പഠനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. വിവാഹപ്രായം 16 ആക്കുന്നത് എല്ലാ മതവിഭാഗങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് ബാധകമാക്കാവുന്നതാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

വിവാഹപ്രായം 16 ആക്കിക്കൊണ്ടു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വലിയ അപരാധമല്ല. 18 വയസ്സിനു മുമ്പു വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്കു നിയമപരമായും സാങ്കേതികമായും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.