Latest News

നീലേശ്വരത്തെ യുവതിയെ തിരുവനന്തപുരത്ത് കൂട്ടമാനഭംഗം ചെയ്ത കേസില്‍ 5 പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: വീടുമായി പിണങ്ങി ജോലി തേടി തലസ്ഥാനത്തെത്തിയ കാസര്‍കോട് നീലേശ്വരത്തുനിന്ന് ജോലി തേടി തമ്പാനൂരില്‍ തീവണ്ടിയിറങ്ങിയ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ പ്രശാന്ത്, ഷംനാദ്, മഹേഷ്, സഞ്ജീവ്, ശകുന്തള എന്നിവരാണ് മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലായത്. സംഭവത്തില്‍ പ്രതികളായ ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒരുമാസത്തിലേറെയായി വീട്ടിനകത്ത് പൂട്ടിയിട്ടാണ് പ്രതികള്‍ യുവതിയെ പലര്‍ക്കും കാഴ്ചവച്ചത്. പീഡനം സഹിക്കവയ്യാതെ വന്നപ്പോള്‍ യുവതി എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവശനിലയിലാവുകയുമായിരുന്നു. ഇതേ തുടര്‍ന്ന്് യുവതിയെ തുമ്പയിലെ ഒരു ആശുപത്രിയില്‍ തള്ളിയശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഡോക്ടര്‍ തുമ്പ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.

പിന്നീട് മെഡിക്കല്‍ കോളജ് സി.ഐ നാസറുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഢനവിവരം പുറത്തായത്. തുടര്‍ന്നാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഉള്‍പ്പെട്ടെ ഏഴുപേരെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കുടപ്പനകുന്ന് ജയപ്രകാശ് നഗറില്‍ താമസിക്കുന്ന ഷാന്‍ എന്നും ഹരിയെന്നും അറിയപ്പെടുന്ന വിപിന്‍ (24), വിപിന്റെ ഭാര്യ മിനി, കവടിയാര്‍ സ്വദേശി വിജിന്‍ (20), മുട്ടട മരപ്പാലം സ്വദേശി രാഹുല്‍ (26), മണക്കാട് സ്വദേശി രഘുനാഥന്‍ (34), നെയ്യാറ്റിന്‍കര സ്വദേശി ഗ്‌ളോറി (24) എന്നിവരാണ് അറസ്റ്റിലായത്.

പീഡനത്തിന് സഹായം ചെയ്ത് കൊടുത്തതിനാണ് സ്ത്രീകള്‍ പിടിയിലായത്. ഒരുമാസം മുമ്പ് ട്രെയിനില്‍ കാസര്‍കോട് നിന്നും തമ്പാനൂരിലെത്തിയ യുവതി തമ്പാനൂരിലെ ഓട്ടോ ഡ്രൈവറായ ദിലീപുമായി പരിചയപ്പെട്ടു. ഒരു ജോലി തരപ്പെടുത്തി തരണമെന്ന് യുവതി ദിലീപിനോട് പറഞ്ഞു. ദിലീപ് കുട്ടുകാരനായ വിപിന്റെ കുടുപ്പനക്കുന്നിലെ വീട്ടിലെത്തിക്കുകയും വിപിനെയും കൂട്ടി വേറൊരു വീട്ടില്‍ യുവതിയെ എത്തിക്കുകയും ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം തിരികെ വിപിന്റെ വീട്ടിലെത്തിച്ച യുവതിയെ മറ്റ് പല വീടുകളിലെത്തിച്ച് പലര്‍ക്കും കാഴ്ച വയ്ക്കുകയുമായിരുന്നു.


തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് നീലേശ്വരത്തെ യുവതി; 9 പേര്‍ പിടിയില്‍

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.