തലയ്ക്കു പിന്നിലേറ്റ മാരക മുറിവാണു മരണകാരണമെന്നാണു സെക്കന്ദരാബാദ് ഗവ.ഗാന്ധി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. ഇതിനു പുറമെ മുഖത്തടക്കം ഏഴു മുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മേയ് 24നായിരുന്നു ഡെയ്‌സി മരിച്ചത്. താമസസ്ഥലത്തു തൂങ്ങിയനിലയില്‍ കണ്ടതിനേത്തുടര്‍ന്നു താനും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഡെയ്‌സി മരിച്ചെന്നാണു ശിവപ്രസാദ് പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡെയ്‌സിയുടെ സഹോദരന്‍ മാത്യു കേളകം പോലീസില്‍ പരാതി നല്കി. 27നു നാട്ടിലെത്തിച്ച മൃതദേഹം 31നു പരിയാരം മെഡിക്കല്‍ കോളജില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
12 വര്‍ഷം മുമ്പ് ഹൈദരാബാദിലെത്തിയ ഡെയ്‌സി ശിവപ്രസാദുമായി അടുപ്പത്തിലാവുകയും രണ്ടുവര്‍ഷം മുമ്പ് വിവാഹിതരാവുകയുമായിരുന്നെന്നു പറയുന്നു. എന്നാല്‍, ഇവര്‍ വിവാഹിതരായതിനു രേഖകളൊന്നുമില്ലെന്നാണു ഡെയ്‌സിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്കു മക്കളില്ല. ഹൈദരാബാദില്‍ ഡെയ്‌സി നടത്തിയിരുന്ന സ്‌കൂളിന്റെ പാര്‍ട്ണറായിരുന്ന ശിവപ്രസാദ് ഗവ.സ്‌കൂളില്‍ അധ്യാപകനുമാണ്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment