ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 28 നാണ് 50 വയസ്സുള്ള സരസ്വതി മരിച്ചത്. ഒന്നര വര്‍ഷം മുമ്പു സൗദി സ്വദേശിയുടെ വീട്ടിലെത്തിയ ഇവര്‍ സ്‌പോണ്‍സറില്‍ നിന്നു ഒളിച്ചോടിയതാണെന്നു തൊഴിലുടമ അന്‍വര്‍ അല്‍ മന്‍തൂബ് റുഖാന്‍ അല്‍ മുര്‍ഷിദ് പറയുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു പ്രവാസി സംഘടനയായ ഫൊക്കാസ പ്രവാസികാര്യ വകുപ്പു മന്ത്രി വയലാര്‍ രവിക്കു നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും തയ്യാറായെങ്കിലും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ എംബസി വിമുഖത കാട്ടുകയാണെന്നു ഒ.ഐ.സി.സി തൃശൂര്‍ ജില്ല ആക്ടിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ആരോപിച്ചു.
എന്നാല്‍ തൊഴിലുടമയില്‍ നിന്നു പ്രലോഭനങ്ങള്‍ നല്‍കി വീട്ടുവേലക്കാരെ ചാടിക്കുന്ന റാക്കറ്റ് മൃതദേഹം വേഗം നാട്ടിലെത്തിക്കാന്‍ തിടുക്കം കൂട്ടുന്നതായി സംശയമുണ്ടെന്ന് സിബി ജോര്‍ജ് പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്നു സരസ്വതിയുടെ മക്കളായ സുധീഷും സുധീപും ഏപ്രില്‍ 1 ന് എംബസിക്കു ഓദറൈസേഷന്‍ നല്‍കിയിരുന്നു.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment