തലശ്ശേരി: രണ്ടര വയസ്സുകാരായ അമ്മുവിനും കിച്ചുവിനും മിന്നുവിനും ആദ്യം അങ്കലാപ്പായിരുന്നു. അങ്കണവാടി അലങ്കരിച്ച വര്‍ണ റിബണുകളും ബലൂണുകളും തോരണങ്ങളും കണ്ടതോടെ പേടി കൗതുകത്തിന് വഴിമാറി. ആന്റിമാരും ചുറ്റും കൂടിയ മാമന്‍മാരും ലഡുവും മിഠായിയും കുഞ്ഞുപാവയും തന്നതോടെ എല്ലാവരും 'ഹാപ്പി'. പിന്നെ പുതിയ കൂട്ടുകാര്‍ക്കൊപ്പം ആട്ടവും പാട്ടും കിന്നാരം പറച്ചിലും.
പൊന്ന്യം വെസ്റ്റ് മലാലിലെ എ.കെ.ജി. സ്മാരക സ്‌പോര്‍ട്‌സ് ക്ലബില്‍ പ്രവര്‍ത്തിക്കുന്ന 37-ാം നമ്പര്‍ അങ്കണവാടിയാണ് പ്രവേശനോത്സവ ദിനമായ തിങ്കളാഴ്ച അപൂര്‍വ സംഗമത്തിന് വേദിയായത്. കുറ്റ്യേരിച്ചാല്‍ ചിങ്ങന്റവിട ഹൗസില്‍ മധു- പ്രഭ ദമ്പതിമാരുടെ മക്കളായ അമ്മുവും കിച്ചുവും മിക്കുവും മിന്നുവും ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ്. മൂന്ന് പെണ്ണുങ്ങളും ഒരാണ്‍തരിയും. ആദ്യക്ഷരത്തിന്റെ മധുരം നുണയാന്‍ ഒരുമിച്ചെത്തിയ ഇവരുടെ യഥാര്‍ഥ പേരുകള്‍ ഇങ്ങിനെ: നയന (അമ്മു), നന്ദകിഷോര്‍ (കിച്ചു), നീനു (മിക്കു), നിയ (മിന്നു).
അച്ഛനമ്മമാരോടും അച്ഛമ്മയോടുമൊപ്പമായിരുന്നു നാല്‍വര്‍ സംഘത്തിന്റെ അങ്കണവാടിയിലേക്കുള്ള വരവ്. വര്‍ണക്കുടയും ബാഗും ഓരോരുത്തര്‍ക്കം സ്വന്തം. പെണ്‍പ്രജകള്‍ മൂവരും വാലിട്ടുകണ്ണെഴുതി പൊട്ടുതൊട്ടപ്പോള്‍ കിച്ചു മുടിചീകിയൊതുക്കി ഭംഗികൂട്ടി.
വരുന്ന ഓക്ടോബര്‍ ഒന്നിനാണ് നാല്‍വരുടെയും മൂന്നാം ജന്മദിനം. മുന്‍ കൂലിത്തൊഴിലാളിയായ അച്ഛന്‍ മധു കുട്ടികളുടെ പരിപാലനം കൂടി കണക്കിലെടുത്ത് വീടിനോട് തൊട്ട് ബേക്കറി പലഹാരം നിര്‍മിച്ചുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment