കണ്ണൂര്‍: വിദ്യാര്‍ഥി-യുവജന നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തി വേട്ടയാടാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരുവില്‍ നേരിടുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലും കൊല്ലത്തും മറ്റും ഡി.വൈ.എഫ്.ഐ. നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തി വേട്ടയാടാനാണ് ശ്രമം. നിയമം ദുരുപയോഗം ചെയ്താണ് പോലീസിന്റെ ഈ നടപടി. കണ്ണൂരില്‍ യുവജന- വിദ്യാര്‍ഥി നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍ ചേര്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയ എതിരാളികളുടെ പോലും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പോലീസിനെ യു.ഡി.എഫ്. രാഷ്ട്രീയവത്കരിക്കുകയാണ്.
എല്‍.ഡി.എഫ്. ഭരണകാലത്ത് മികവിനുള്ള അംഗീകാരം നേടിയ ആരോഗ്യരംഗവും ക്രമസമാധാനവും തകര്‍ന്നിരിക്കുകയാണ്. പി.എസ്.സി.യെയും രാഷ്ട്രീയവത്കരിച്ചിരിക്കുന്നു -സ്വരാജ് കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, പി.പി.ദിവ്യ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, പി.പി.ദിവ്യ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment