Latest News

മുഖ്യമന്ത്രിയുടെ പരിപാടി: 10 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പഴയങ്ങാടി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ട റോഡുനിര്‍മാണപ്രവൃത്തി ഉദ്ഘാടനസ്ഥലത്തേക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്താനിടയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 10എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പഴയങ്ങാടിയില്‍ അറസ്റ്റുചെയ്തു.

മാട്ടൂല്‍ അതിര്‍ത്തിയിലെ എ.ജലീല്‍ (23), മാട്ടൂല്‍ മൂസക്കാന്‍പള്ളിക്കടുത്ത ഇ.ടി.പി.നബീല്‍ (23), മാട്ടൂല്‍ ചര്‍ച്ച് റോഡിലെ എ.വി.നിഷീദ് (20), മാട്ടൂല്‍ സൗത്തിലെ എം.കെ.ഷാഹിര്‍ (22), മാട്ടൂല്‍ സൗത്തിലെ കെ.കെ.അനസ് (22), എ.സി.മുഹമ്മദ് യാസിന്‍ (23), മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ എ.മുനീര്‍ (29), മാടായി യാസിന്‍ പള്ളിക്കടുത്തുള്ള വി.റിഷാദ് (23), മാട്ടൂല്‍ അതിര്‍ത്തിയിലെ സി.നജീബ് (26), മൂസക്കാന്‍ പള്ളിക്കടുത്തുള്ള കെ.പി.മുനീസ് (19) എന്നിവരെ തളിപ്പറമ്പ് സി.ഐ. എ.വി.ജോണ്‍ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.