സാജിദ് 1156 വോട്ടും എതിര്‍സ്ഥാനാര്‍ഥി അഡ്വ. ശ്രീജിത്ത് മാടക്കാല്‍ 836 വോട്ടും നേടി. ഉദുമയിലെയും കാഞ്ഞങ്ങാട്ടെയും വോട്ടുകളുടെ ലീഡിലാണ് എ വിഭാഗം പാര്‍ലമെന്റ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയത്.
നിലവില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് സാജിദ്. പാര്‍ലമെന്റ് വൈസ് പ്രസിഡന്റായി അഡ്വ. ശ്രീജിത്ത് മാടക്കാലിനെയും ജനറല്‍ സെക്രട്ടറിമാരായി ലതീഷ്, മുഹമ്മദ് ഹാരിഷ്, രാജേഷ് പുല്ലൂര്‍, യാസിം, സനില്‍കുമാര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴില്‍ നാല് നിയോജകമണ്ഡലങ്ങളുടെയും പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പ് നേടി. കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാസര്‍കോട് നിയോജകമണ്ഡലങ്ങളാണ് ഐ ഗ്രൂപ്പിനൊപ്പം നിന്നത്. ഉദുമ, കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എ ഗ്രൂപ്പ് ജയിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്റെ തട്ടകമായ ഉദുമ ഐ യില്നിന്ന് എ തിരിച്ചുപിടിച്ചപ്പോള്‍ എ യുടെ കൈയില്‍ നിന്ന് കാസര്‍കോടും പയ്യന്നൂരും ഐ യും തിരിച്ചുപിടിച്ചു.
കല്യാശ്ശേരിയില്‍ എം.വി.മനോജ് കല്യാശ്ശേരി പ്രസിഡന്റായും ദേവന് കപ്പശ്ശേരി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരില്‍ വിജേഷ് കുമാര്‍ പെരിങ്ങോമാണ് പ്രസിഡന്റ്. ജിതേഷ് വൈസ് പ്രസിഡന്റായി. പ്രശാന്ത് സെബാസ്റ്റ്യനാണ് തൃക്കരിപ്പൂര്‍ പ്രസിഡന്റ്. രജീഷ് ബാബു വൈസ് പ്രസിഡന്റും.
കാസര്‍കോട്ട് പ്രസിഡന്റായി വിനോദ് കെ.കെ.പുറവും വൈസ് പ്രസിഡന്റായി അഷറഫ് എടനീറും തിരഞ്ഞെടുക്കപ്പെട്ടു. വി.ശ്രീജിത്താണ് കാഞ്ഞങ്ങാട് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് വിനോദ് പി.നായരും. ഉദുമയില്‍ പ്രസിഡന്റായത് ചന്ദ്രന് കരിച്ചേരിയാണ്. വൈസ് പ്രസിഡന്റായി മധുസൂദനനെയും തിരഞ്ഞെടുത്തു.
മഞ്ചേശ്വരത്ത് പ്രസിഡന്റായി അഡ്വ. സുധാകര്‍ റൈയെയും വൈസ് പ്രസിഡന്റായി ഷെറീഫ് കയ്യംകൂടലും തിരഞ്ഞെടുക്കപ്പെട്ടു.
നിയോജകമണ്ഡലം ഫലം പ്രഖ്യാപനത്തിനുശേഷം ഡി.സി.സി. ഓഫീസിനുമുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും കല്ലേറുമുണ്ടായി. മുതിര്‍ന്ന നേതാക്കളും പോലീസും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment