ആദ്യദിനം 200 ബിരിയാണി തയ്യാറാക്കും. ആവശ്യം അനുസരിച്ച് എണ്ണം കൂട്ടും. 60 രൂപയാണ് വില. നിലവില്‍ ചപ്പാത്തി വില്‍ക്കുന്ന ജെയില്‍ഗേറ്റ്, ചീമേനി, ചെറുവത്തൂര്‍ പ്രദേശങ്ങളില്‍ ബിരിയാണിയും ലഭ്യമാകും. മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിക്കും.
രണ്ടുരൂപ വിലയുള്ള ചപ്പാത്തിക്ക് ആവശ്യക്കാര്‍ ഉണ്ടെങ്കിലും വിവിധസ്ഥലത്ത് എത്തിക്കാനുള്ള വാഹനസൗകര്യക്കുറവ് വില്പനയെ ബാധിക്കുന്നുണ്ട്. ശരാശരി പതിനായിരത്തോളം ചപ്പാത്തികള്‍ ദിവസം വിറ്റുപോകുന്നുണ്ട്.
പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ ടൗണുകളില്‍ മില്‍മ ബൂത്തുകള്‍വഴി വില്പന നടത്താനും ആലോചിക്കുന്നുണ്ട്. മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍ പ്രകാരം ജയിലില്‍നിന്ന് ചപ്പാത്തി മൊത്തമായും വില്പന നടത്തുന്നുണ്ട്.
ചപ്പാത്തി, ബിരിയാണി നിര്‍മാണ വിതരണവുമായി ബന്ധപ്പെട്ട് 10 ഉദ്യോഗസ്ഥര്‍ക്കും വാഹനത്തിനും അനുമതിയായിട്ടുണ്ട്.
ജയില്‍വളപ്പില്‍ പൈനാപ്പിള്‍, മഞ്ഞള്‍, കൃഷികള്‍ക്കും തുടക്കമായി. അഞ്ച് ഏക്കര്‍ സ്ഥലത്താണ് കഴിഞ്ഞദിവസം പൈനാപ്പിള്‍കൃഷി തുടങ്ങിയത്. പത്ത് ഏക്കര്‍സ്ഥലത്ത് വിത്തിട്ട മഞ്ഞള്‍കൃഷിക്ക് മുള വന്നുതുടങ്ങി. അടുത്താഴ്ച അര ഏക്കര്‍ സ്ഥലത്ത് മുന്തിരികൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ് തടവുകാര്‍.
ജയില്‍ത്തടവുകാര്‍ പുതുതായി നിര്‍മിച്ച അഞ്ച് കിണറുകള്‍ ജൂണ്‍ 15ന് ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment