Latest News

ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് അനാശാസ്യം : യുവതികളടക്കം നാലുപേര്‍ അറസ്റ്റില്‍

ബദിയഡുക്ക : ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രം കേന്ദ്രം നാട്ടുകാര്‍ വളഞ്ഞു. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ യുടെ ചുമതലവഹിക്കുന്ന ട്രാഫിക് സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടു യുവതികളടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ബോവിക്കാനം പൊവ്വലിലെ റഫീഖ് (27), ബദിയഡുക്ക നീര്‍ച്ചാലിലെ പ്രസന്നന്‍ (45), മേല്‍പറമ്പ്, പൊയിനാച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ എന്നിവരാണ് അറസ്റ്റിലായത്.

വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. നീര്‍ച്ചാല്‍ പൂവ്വത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സാണ് അനാശാസ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേക്ക് നിത്യവും സ്ത്രീകളടക്കമുള്ളവര്‍ വരുന്നതും, രാത്രികാലങ്ങളില്‍ ആഢംബര കാറുകള്‍ അടക്കമുള്ള വാഹനങ്ങളിലും ആള്‍ക്കാര്‍ എത്തുന്നതും നാട്ടുകാരില്‍ സംശയത്തിനിടയാക്കി. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സ് നിരീക്ഷിച്ചു വരികയായിരുന്നു. വെളളിയാഴ്ച വൈകുന്നേരം രണ്ടു സ്ത്രീകളും പുരുഷന്‍മാരും ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ വിവരമറിഞ്ഞ് നാട്ടുകാര്‍ വളയുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും മണിക്കൂറിന് 3000 രൂപ തോതിലാണ് ആവശ്യക്കാരില്‍ നിന്നും കേന്ദ്രം നടത്തിപ്പുകാരന്‍ വാങ്ങിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.