കോഴിക്കോട്: തീവണ്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളിയെ യാത്രക്കാര്‍ പിടികൂടി കോഴിക്കോട്ട് പോലീസില്‍ ഏല്‍പ്പിച്ചു.
കൊല്ലം അഞ്ചല്‍ വടമണ്‍ മഞ്ജുവിലാസില് ബിജു (ജംബുലി ബിജു-35) വിനെയാണ് പിടികൂടിയത്. യാത്രക്കാരുടെ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ച ഇയാള്‍ വനിതാഡോക്ടറെയും ആക്രമിക്കാന്‍ ശ്രമിച്ചു.
ശനിയാഴ്ച രാവിലെ മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് വടകര സ്റ്റേഷന് പിന്നിട്ടപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പരീക്ഷയെഴുതാന്‍ പോവുകയായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തവരുമായി ബിജു വാക്കേറ്റത്തിന് മുതിര്‍ന്നതോടെ യാത്രക്കാര്‍ മര്‍ദിച്ചശേഷം കെകള്‍ കെട്ടിയിട്ടു. തീവണ്ടി കോഴിക്കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായതെന്ന് മനസ്സിലായത്.
പരിക്കേറ്റ ബിജുവിനെ കോഴിക്കോട് ബീച്ച് ജനറല്‍ ആസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന് റെയില്‍വേ പോലീസിലും വനിതാ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്കി. കഴിഞ്ഞയാഴ്ച അഞ്ചലിനടുത്ത് വടമണില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ബിജു. മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ബിജുവിന്റെ കീഴ്ചുണ്ട് കടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഒളിവിലായിരുന്ന ബിജു കണ്ണൂരില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയത്. ഇയാളുടെ പക്കല്‍ കോട്ടയത്തേക്കുള്ള ടിക്കറ്റാണ് ഉണ്ടായിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. വീട്ടമ്മ കടിച്ചുമുറിച്ച ചുണ്ടിലും മറ്റും അടിയേറ്റ് രക്തമൊലിക്കുന്ന നിലയിലാണ് ബിജുവിനെ യാത്രക്കാര്‍ പോലീസിന് കൈമാറിയത്.
പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നേരത്തേയും ഇയാള്‍ പിടിയിലായിരുന്നു. ചലച്ചിത്ര സംവിധായകന് അന്‍വര്‍ റഷീദിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസ് എടുത്ത കേസിലും കൊല്ലം ഈസ്റ്റ് സി.ഐ.ആയ സുഗതന് അഞ്ചല്‍ എസ്.ഐ. ആയിരിക്കേ ആക്രമിച്ച കേസിലും പ്രതിയാണ്. പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നടിച്ച് രക്ഷപ്പെടുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjuwarrier
Home
Arrested
Kerala
News
ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ സഹയാത്രികര്‍ കൈകാര്യം ചെയ്തു
ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ സഹയാത്രികര്‍ കൈകാര്യം ചെയ്തു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com] ...
-
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കട...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
ഷാർജ: ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട ടാന്‍സാനിയന്‍ ചരക്ക് കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ കപ്പ...
No comments:
Post a Comment