Latest News

പള്ളങ്കോട് ദുരന്തം: അസ്മാബിക്കും മുബീനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അസ്മാബിയുടെയും മുബീനിന്റെയും മയ്യത്ത് കാണാന്‍ പള്ളങ്കോട് സര്‍സയ്യിദ് എല്‍.പി സ്‌കൂള്‍ പരിസരത്തെത്തിയ സ്ത്രീകള്‍
കാസര്‍കോട്: വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച പള്ളങ്കോട് മോരങ്ങാനത്തെ അസ്മാബി(38), ഭര്‍തൃസഹോദര പുത്രന്‍ അബ്ദുല്‍ മുബീന്‍(12) എന്നിവരുടെ മയ്യത്ത് നൂറുക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് പള്ളങ്കോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 
പള്ളങ്കോട് സര്‍സയ്യിദ് എല്‍.പി സ്‌കൂളിലും മോരങ്ങാനത്തെ വീട്ടിലും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുക്കണക്കിനാളുകളാണ് ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് വീടിന്റെ പിറക് വശത്തുളള പൈപ്പില്‍ നിന്നും വെളളമെടുക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണ് അസ്മാബിയും മുബീനും മരിച്ചത്. മണ്ണിനടിയില്‍പെട്ട ഇരുവരേയും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. 

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ മയ്യത്ത് കുളിപ്പിച്ച ശേഷമാണ് ഉച്ചയോടെ പള്ളങ്കോട്ടെത്തിച്ചത്.
രണ്ടുപേരുടേയും ആശ്രിതര്‍ക്ക് 1.75 ലക്ഷം രൂപ നഷ്ടരിഹാരം അനുവദിച്ചതായി ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ്‌സഗീര്‍ അറിയിച്ചു. അപകടം നടന്ന വീട് കലക്ടര്‍ സന്ദര്‍ശിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.