Latest News

തിരുവഞ്ചൂര്‍ പറഞ്ഞത് കരണക്കുറ്റിക്ക് അടികിട്ടേണ്ട കാര്യമെന്ന് വി.എസ്

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കരണക്കുറ്റിക്ക് അടികിട്ടേണ്ട കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍ പറഞ്ഞു. സഭാ കവാടത്തിനു മുമ്പില്‍ പ്രതിപക്ഷം നടത്തിയ ധര്‍ണ്ണയിലാണ് വി.എസ് അച്യുതാന്ദന്റെ ഈ പ്രസ്താവന.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷമായതിനെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചതെന്ന് തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ നിയമ ലംഘനമാണ് നടത്തിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. പൊതു വഴി തടസ്സപ്പെടുത്തിയതിനും പൊലീസുകാര്‍ക്കെതിരെ അക്രമണം നടത്തിയതിനെത്തുടര്‍ന്നുമാണ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ഉപയോഗിച്ച ടിയര്‍ ഗ്യാസ് ആണ് ആരോപണ വിധേയമായത്. ഇത് ഉഗ്ര ശേഷിയുള്ളവയാണെന്നും ഇവ ശ്വസിച്ച പ്രവര്‍ത്തകര്‍ കുഴഞ്ഞു വീണിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് വാങ്ങിയത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും തിരുവഞ്ചൂര്‍ അടിയന്തരപ്രമേയത്തിന് മറുപടിയായി പറഞ്ഞു.

തിരുവഞ്ചൂറിന്റെ ഈ പ്രസ്ഥാവനയാണ് കരണക്കുറ്റിക്ക് അടികിട്ടേണ്ടതാമെന്ന് വി.എസ് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ മാന്യമായ അവകാശങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു. ചുളുവില്‍ ബില്‍ പാസാക്കി സഭ പിരിച്ചുവിടുകയാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും വി.എസ് ആരോപിച്ചു.

സര്‍ക്കാര്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണെന്നും, സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയത് അഴിമതി നടത്തിയതിന് തെളിവാമെന്നും വി.എസ് പറഞ്ഞു. അഴിമതി നടത്തിയ മുഖ്യമന്ത്രിയെ ആര് പുറത്താക്കും? ലാത്തിച്ചാര്‍ജിലൂടെ അഴിമതി മറച്ചുവെക്കാനാവില്ലെന്നും അഴിമതി അഴിമതി തന്നെയാണെന്നും വി.എസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.