കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടില്‍ തനിച്ച് ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ മദ്യലഹരിയില്‍ അതിക്രമിച്ചുകടന്ന അയല്‍വാസിയായ അനൂപ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ചെറുത്ത സ്ത്രീയെ അനൂപ് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. വിവരംപുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അനൂപ് തിരിച്ചുപോയത്.
അവശനിലയിലായിരുന്ന സ്ത്രീയെ ചൊവ്വാഴ്ച രാവിലെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ അനൂപിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment