ചെമ്മനാട്: പ്രതീക്ഷയോടെ തുറക്കുവാനും ആഹ്ലാദത്തോടെ അടച്ചു വെക്കുവാനും കഴിയുന്നതാണ് നല്ല പുസ്തകങ്ങള്‍. പുസ്തകം എഴുതുന്നതു പോലെ തന്നെ ശ്രമകരമായ ദൗത്യമാണ് പുസ്തക വായനയും എന്ന് പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ പറഞ്ഞു. വായനാവാരാചണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങള്‍ വായിക്കാതിരിക്കുന്നതും പുസ്തകങ്ങള്‍ നശിപ്പിക്കുന്നതു പോലെ കുറ്റകരമാണ് . ഇന്ന് മലയാളികളുടെ വായന പത്രം വായനയിലേക്ക് മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഇന്നത്തെ പത്രവാര്‍ത്തകള്‍ മനസ്സിനെ കലുഷിതമാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ വായനാ ശീലത്തെ ഉദ്കൃഷ്ട കൃതികളിലേക്ക് തിരിച്ചു വിടണം. വായന ജീവിതത്തിന്റെ വഴികാട്ടിയാണ്. വായനയിലൂടെ എത്തിപ്പെടാവുന്ന ഇടങ്ങളും സൗഭാഗ്യങ്ങളും വളരെ വലുതാണെന്ന് സി വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുളള അധ്യക്ഷത വഹിച്ചു. വായനദിന പ്രതിജ്ഞ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി എം ബാലകൃഷ്ണന്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുളള അധ്യക്ഷത വഹിച്ചു. വായനദിന പ്രതിജ്ഞ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി എം ബാലകൃഷ്ണന്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.ശ്രീനിവാസന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി മുഹമ്മദ്, റിട്ട.ഹെഡ്മാസ്റ്റര്‍ കെ അഹമ്മദ്കുഞ്ഞി, സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ ഗോകുല്‍ ജി നായര്‍ എന്നിവരെ കളക്ടര്‍ അനുമോദിച്ചു.
ചടങ്ങില്‍ ഡി ഇ ഒ ഇന്‍ ചാര്‍ജ് രവീന്ദ്രനാഥ റാവു, പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി എ മനാഫ്, മന്‍സൂര്‍ കുരിക്കള്‍, പി ടി എ പ്രസിഡണ്ട് എം.പുരുഷോത്തമന്‍, എം പി ടി എ പ്രസിഡണ്ട് മുഹ്‌സീന, ജമാഅത്ത് കമ്മിറ്റി കണ്‍വീനര്‍ ബദറുല്‍ മുനീര്‍, പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍, സ്റ്റാഫ് സെക്രട്ടറി എ കെ സൈമണ്‍, സി കെ ഭാസ്‌ക്കരന്‍, പ്രൊഫ.എ ശ്രീനാഥ, പി കെ കുമാരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ കീര്‍ത്തന, സംഗീത, കാവ്യ എന്നിവര്‍ കാവ്യാലാപനം നടത്തി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ സ്വാഗതവും കെ വി രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment