Latest News

മഞ്ചേരിയില്‍ സയാമീസ് ഇരട്ടകള്‍ പിറന്നു


കോഴിക്കോട്: മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രസവിച്ച സയാമീസ് ഇരട്ടകളെ മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി. മഞ്ചേരി പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് വെളളിയാഴ്ച സയാമീസ് ഇരട്ടകള്‍ പിറന്നത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. ആദ്യമായി ഗര്‍ഭം ധരിച്ചതു മുതല്‍ മഞ്ചേരി ആശുപത്രിയിലാണു കാണിച്ചുവന്നിരുന്നത്. അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും ആശുപത്രിയില്‍നിന്ന് മൂന്നുപ്രാവശ്യമായി ചെയ്ത സ്‌കാനിങില്‍ സയാമീസ് ഇരട്ടകളാണെന്നു കണെ്ടത്തിയിരുന്നില്ല. വെളളിയാഴ്ച രാവിലെ ഒമ്പതേമുക്കാലിന് പ്രസവം നടന്നശേഷമാണ് സയാമീസ് ഇരട്ടകളാണെന്നു മനസ്സിലാവുന്നത്. ആശുപത്രിയിലുള്ളവര്‍ കുഞ്ഞുങ്ങളെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം 11 മണിയോടെ മാതൃ-ശിശു സംരക്ഷണകേന്ദ്രം പീഡിയാട്രിക് സര്‍ജറി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടു കുഞ്ഞുങ്ങളുടെയും പിന്‍ഭാഗത്തെ നടുഭാഗം ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ലിംഗഭാഗം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. നടുഭാഗം ഒട്ടിച്ചേര്‍ന്ന് എതിര്‍ദിശയിലുള്ള രണ്ടു കുഞ്ഞുങ്ങള്‍ക്കും ശരിയായ ശ്വാസതുടിപ്പുകളുണെ്ടങ്കിലും ഒരു കുട്ടിക്കാണ് പൂര്‍ണ അവയവങ്ങളുള്ളത്. ഒരു കുട്ടിയുടെ നില തൃപ്തികരമല്ല.

സ്‌കാനിങും വിദഗ്ധ പരിശോധനയും നടത്തിയശേഷമായിരിക്കും ശസ്ത്രക്രിയ തീരുമാനിക്കുകയെന്ന് പീഡിയാട്രിക് സര്‍ജറി മേധാവി ഡോ. കെ ശ്രീകുമാര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.