Latest News

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഒന്നാംസ്ഥാനം മലപ്പുറവും കാസര്‍കോടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

തിരുവനന്തപുരം: 2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ നഗരസഭയ്ക്കാണ് ഒന്നാം സ്ഥാനം. മലപ്പുറം നഗരസഭ രണ്ടാം സ്ഥാനവും കാസര്‍കോട് മൂന്നാംസ്ഥാനവും നേടി.

നഗരസഭകളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഓരോ സ്ഥാനങ്ങള്‍ക്കും യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കുമെന്നു നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

വാര്‍ഡ് സഭ വിളിച്ചുചേര്‍ക്കല്‍, പദ്ധതി നിര്‍വഹണം, നികുതിപിരിവ്, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കശാപ്പുശാല, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങിയവയില്‍ പ്രകടിപ്പിക്കുന്ന മികവാണ് മികച്ച നഗരസഭകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍, പഞ്ചായത്ത് ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണു മികച്ച നഗരസഭകളെ തെരഞ്ഞെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.