Latest News

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് നീലേശ്വരത്തെ യുവതി; 9 പേര്‍ പിടിയില്‍

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരത്തുനിന്ന് ജോലി തേടി തമ്പാനൂരില്‍ തീവണ്ടിയിറങ്ങിയ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടു സ്ത്രീകളടക്കം ഒന്‍പതുപേരെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍കാവ് മഞ്ചാടിമൂട് യോഗേശ്വര ക്ഷേത്രത്തിനു സമീപം അനിഴം വീട്ടില്‍ ഉണ്ണി എന്ന രാഹുല്‍ (26), മണക്കാട് മുട്ടത്തറ തെക്കേകോട്ട ആനവാല്‍ തെരുവ് ടി.സി. 40/623ല്‍ മുകുന്ദന്‍ എന്ന രഘുനാഥ് (24), കവടിയാര്‍ ഗോള്‍ഫ്‌ലിംഗ്‌സ് ഉപഹാര്‍ വീട്ടില്‍ രാഹുല്‍ (26), പാലോട് നന്ദിയോട് പച്ചക്കാട് ലക്ഷംവീട്ടില്‍ വിപിന്‍ (24), ഇയാളുടെ ഭാര്യ അശ്വതി എന്ന മിനി (34), കവടിയാര്‍ കുറവന്‍കോണം പൈപ്പ്‌ലൈന്‍ റോഡില്‍ മഴവഞ്ചേരി വീട്ടില്‍ വിജിന്‍ (20), കവടിയാര്‍ മുട്ടട മരപ്പാലം ഭഗവതി ക്ഷേത്രത്തിനു സമീപം പുത്തന്‍വീട്ടില്‍ ഗോകുല്‍ (21), കുടപ്പനക്കുന്ന് ചൂഴമ്പാല അയ്യപ്പക്ഷേത്രത്തിനു സമീപം നിതീഷ് ബോബന്‍ (22), നെയ്യാറ്റിന്‍കര വ്‌ളാങ്കമുറിയില്‍ വാടകയ്ക്കു താമസിക്കുന്ന ഗ്ലോറി (35) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നര മാസം മുന്‍പ് തമ്പാനൂരില്‍ തീവണ്ടിയിറങ്ങിയ യുവതി ഓട്ടോയില്‍ കയറിയശേഷം ഡ്രൈവറോട് ഒരു ജോലി ശരിയാക്കിത്തരണമെന്ന്ആവശ്യപ്പെട്ടിരുന്നു. യുവതി വീട് വിട്ട് വന്നതാണെന്നു മനസ്സിലായ ഓട്ടോ ഡ്രൈവര്‍ ദിലീപ് കൂട്ടുകാരനായ വിപിന്‍ താമസിക്കുന്ന കുടപ്പനക്കുന്നിലെ വാടകവീട്ടില്‍ യുവതിയെ എത്തിച്ചു. വൈകീട്ട് മടങ്ങിയെത്തിയ ദിലീപ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി മറ്റൊരാളുമായി ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി കുടപ്പനക്കുന്നിലെ വീട്ടില്‍ എത്തിച്ചശേഷം വിപിന്റെ വീട്ടില്‍ തിരികെ ആക്കി. 

അവിടെവെച്ച് വിപിനും യുവതിയെ പീഡിപ്പിച്ചു. അതിനു ശേഷം വിപിന്റെ ഭാര്യ മിനിയുടെ അറിവോടെ കൂട്ടുകാരിയായ നെയ്യാറ്റിന്‍കര സ്വദേശിനി ഗ്ലോറിയുടെ വീട്ടിലെത്തിച്ചു. അവിടെ വെച്ച് മൂന്നുപേര്‍ പീഡിപ്പിച്ചു. തിരികെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച യുവതിയെ പൂട്ടിയിട്ട് ആഹാരം മാത്രം കൊടുത്ത് പുറത്തിറക്കാതെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.അവിടെ വെച്ച് വിപിന്റെ സുഹൃത്തായ രാഹുലിന് പെണ്‍കുട്ടിയെ കൈമാറി. രാഹുലിന്റെ കൂട്ടുകാരായ നിധീഷ് ബോബന്‍ യുവതിയെ ഗോകുലിന് കൈമാറി. പിന്നീട് കാറില്‍ കയറ്റി കിള്ളിപ്പാലത്തെ ഒരു ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ വിശ്രമമുറിയില്‍ എത്തിച്ച യുവതിയെ ഗോകുലും കൂട്ടുകാരായ വിജിന്‍, രാഹുല്‍, രഘു, റെനീഷ് എന്നിവരും ചേര്‍ന്ന് പീഡിപ്പിച്ചു.

അവശയായ യുവതിയെ അടുത്ത ദിവസം മടങ്ങിയെത്തിയ ഗോകുല്‍ അവിടെനിന്ന് കൂട്ടിക്കൊണ്ടുവന്ന് കരമനയ്ക്കു സമീപം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ക്ഷീണിതയായ യുവതി ഒരു ഓട്ടോയില്‍ കയറി ശംഖുംമുഖം ഭാഗത്തേക്ക് പോകണമെന്നു പറഞ്ഞു. ആള്‍സെയ്ന്റ്‌സിനു സമീപമെത്തിയപ്പോള്‍ അവശയായി കാണപ്പെട്ട യുവതിയെ ഡ്രൈവര്‍ വേളി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുന്നതിനിടെ പരസ്​പരവിരുദ്ധമായി സംസാരിച്ചതില്‍ സംശയിച്ച ഡോക്ടര്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.

ശംഖുംമുഖം അസി. കമ്മീഷണര്‍ കെ.എസ്. വിമലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാസറുദ്ദീന്‍, തുമ്പ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ജി.എസ്, മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍, എസ്.ഐ മാരായ കൃഷ്ണന്‍കുട്ടി, ജയന്‍, എ.എസ്.ഐ യോഹന്നാന്‍, പൊലീസുകാരായ ഷഫീക്ക്, വിനോദ് കുമാര്‍, സുനില്‍ കുമാര്‍, കിരണ്‍ എസ്. ദേവ്, അജിത്ത് കുമാര്‍, ഷജീര്‍, വനിതാ പൊലീസുകാരായ നസീന ബീഗം, ബിനിത, ധന്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.