Latest News

സാമ്പത്തിക തിരിമറി: പി.ആര്‍.ഡി ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ചേര്‍ന്ന് സാമ്പത്തിക തിരിമറി നടത്തിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്‌ റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസിനെ സസ്പെന്‍ഡ് ചെയ്തു. ഫിറോസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ഫിറോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെയാണ് സര്‍ക്കാറിന് ലഭിച്ചത്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.

ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സരിത എസ് .നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്ത് നടത്തിയ 40 ലക്ഷത്തിന്റെതട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് എ. ഫിറോസ്. 2009 ഫെബ്രുവരി 26ന് സലിം എന്നയാള്‍ മെഡിക്കല്‍ കോളജ് പൊലീസിലാണ് പരാതി നല്‍കിയത്.

തുടരന്വേഷണത്തിലാണ് ഫിറോസ് പ്രതിയാണെന്ന് കണ്ടെത്തിയത്. ഫിറോസിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പൊതുഭരണ വകുപ്പിന് 2010 നവംബര്‍ 25ന് നല്‍കിയ കത്ത് പൂഴ്ത്തുകയായിരുന്നു. കത്ത് പൂഴ്ത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി കെ.സി. ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അന്ന് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഫിറോസ് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ സെക്രട്ടറിക്കാണ് സിറ്റി പൊലീസ് കമീഷണര്‍ കത്ത് നല്‍കിയത്. മെഡിക്കല്‍ കോളജ് പൊലീസിന്റെ കേസില്‍ പ്രതിയായിരിക്കെയാണ് 2010 ജൂണ്‍ 28ന് ഫിറോസിന് സ്ഥാനക്കയറ്റം നല്‍കി അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത്. ഇതിനായി ഇലക്ട്രോണിക്സ് വിഭാഗത്തില്‍ പുതിയ തസ്തിക സൃഷ്ടിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.