Latest News

ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കില്ല -യൂസഫലി

തിരുവനന്തപുരം: തന്റെസ്വപ്ന പദ്ധതിയാണ് ബോള്‍ഗാട്ടി പദ്ധതിയെന്നും അതില്‍ നിന്ന് പിന്മാറില്ലെന്നും പ്രമുഖ വ്യവസായി എം.എ യൂസഫലി പറഞ്ഞു. മൂന്നു മാസത്തിനകം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാശുണ്ടാക്കാന്‍ വേണ്ടി തുടങ്ങുന്നതല്ല ബോള്‍ഗാട്ടി പദ്ധതിയെന്നും യൂസഫലി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ളബ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ സുതാര്യമായ രീതിയില്‍ ഇന്ത്യയിലെയും വിദേശത്തേയും അഭിഭാഷകരാണ് പോര്‍ട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാര്‍ തയ്യാറാക്കിയത്. അപ്പാര്‍ട്ട്മെന്‍്റ് ഉണ്ടാക്കി വില്‍ക്കുകയല്ല തന്റെലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതിയില്‍ 6000 പേര്‍ക്ക് വരെ ജോലി ലഭിക്കും.സംസ്ഥാനത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട കണ്‍വെന്‍ഷന്‍ സെന്‍റര്‍ പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് യൂസഫലി പറഞ്ഞിരുന്നു. പോര്‍ട്ടിന്റെഅധീനതയിലുള്ള ബോള്‍ഗാട്ടി ദ്വീപിലെ സര്‍ക്കാര്‍ഭൂമി യൂസഫലിക്ക് പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സി.പി.എം നേതാക്കള്‍ രംഗത്തത്തെിയതോടെയാണ് പദ്ധതിയില്‍നിന്ന് ലുലു ഗ്രൂപ് പിന്മാറാന്‍ തീരുമാനിച്ചിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjuwarrier

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.