Latest News

മൂന്ന് മക്കളേയും കൂട്ടി കാമുകനൊപ്പം മുങ്ങിയ ബ്യൂട്ടീഷ്യന്‍ യുവതിയെ കോടതിയില്‍ ഹാജരാക്കി

കാഞ്ഞങ്ങാട്: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം മൂന്ന് മക്കളെയും കൂട്ടി ഒളിച്ചോടിയ ബ്യൂട്ടീഷ്യന്‍ യുവതിയെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് വിദ്യാനഗറിലെ കെ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖദീജത്ത് സാജിദ (31)യെയും മക്കളായ ഫാത്തിമസന(12), റിഫ(9), സഫഷെറിന്‍(5) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് വെളളിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്.

യുവതിയുടെയും കുട്ടികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെത്തുടര്‍ന്ന് ഖദീജത്ത് സാജിദ മക്കളെയും കൂട്ടി വീണ്ടും കാമുകനായ കോഴിക്കോട് മാങ്കാവിലെ പ്രവീണിനോടൊപ്പം പോയി. 

ജൂണ്‍ 1 നാണ് സാജിദ മക്കളെയും കൂട്ടി പ്രവീണിനോടൊപ്പം ഒളിച്ചോടിയത്. രണ്ടാം ഭര്‍ത്താവ് അബ്ദുള്‍ സലാമിനോട് പിണങ്ങി ഒന്നര വര്‍ഷത്തോളമായി വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്ന സാജിദ മൊബൈലില്‍ വന്ന മിസ്ഡ്‌കോളിലൂടെയാണ് മീഡിയ പ്രവര്‍ത്തകനായ പ്രവീണുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ കുറച്ചുദിവസം ഒരുമിച്ചുകഴിഞ്ഞശേഷം പ്രവീണിനോടൊപ്പം സാജിദ മക്കളെയും കൂട്ടി നാടുവിടുകയായിരുന്നു. 

സാജിദയുടെ പിതാവ് പി എം ഫസല്‍ സാജിദയെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതോടെയാണ് സാജിദയെയും മക്കളെയും കാണാനില്ലെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ഫസലിന്റെ പരാതിപ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ സാജിദയും മക്കളും കോഴിക്കോട്ടെ മൊബൈല്‍ടവര്‍ പരിധിയിലുണ്ടെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് എസ് ഐ ടി ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ പോലീസ് ഓഫീസര്‍ ഗംഗാധരനും വനിതാ പോലീസ് ഓഫീസര്‍ കൊച്ചുറാണിയും കോഴിക്കോട്ടെത്തുകയും മാങ്കാവിലെ ക്വാര്‍ട്ടേഴ്‌സില്‍ പ്രവീണിനോടൊപ്പം സാജിദയെയും മക്കളെയും കണ്ടെത്തുകയും ചെയ്തു. 

ഇവരെ പിന്നീട് പോലീസ് നാട്ടിലെത്തിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്. കാസര്‍കോട് കോടതിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് സാജിദയെയും മക്കളെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. 

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മക്കളെയും കൂട്ടി പ്രവീണിനോടൊപ്പം പോയതെന്ന് സാജിദ കോടതിയില്‍ മൊഴി നല്‍കുകയും കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയുമായിരുന്നു. 

ആദ്യവിവാഹബന്ധം നിലനില്‍ക്കെ സാജിദ വിദ്യാനഗറിലെ അബ്ദുള്‍ സലാമുമായി പ്രണയത്തിലാകുകയാണുണ്ടായത്. ഇതിനിടിയില്‍ അബ്ദുള്‍ സലാം മറ്റൊരു യുവതിയെ പ്രണയിക്കുകയും ഈ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. 

ഇതോടെയാണ് സാജിദ അബ്ദുള്‍സലാമുവായി മാനസികമായി അകന്ന് മക്കള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. അതിനിടെ സാജിദയുടെ കാമുകന്‍ പ്രവീണിന് കോഴിക്കോട്ട് ഭാര്യയും മക്കളുമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു..


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




2 comments:

  1. നല്ല ദീനിയായ കുട്ടി !

    ReplyDelete
  2. ഇതും ലവ്ജിഹാദ് അല്ലെ .. എവിടെ സംഗികള്‍ , എവിടെ കൌമുദി , എവിടെ മനോരമ .. എവിടെ മലയാളി ഹൗസിലെ കോഴി ഈശ്വര്‍ ?

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.