നേരത്തെ വിവാഹിതരാവുകയും നിലവില്‍ 18 വയസ്സ് കഴിയുകയും ചെയ്തവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്നും ബാലവിവാഹങ്ങള്‍ കര്‍ശനമായി തടയണമെന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ സര്‍ക്കുലറിലുള്ളത്.
മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ നിന്നും വിവാദ ഭാഗങ്ങള്‍ നീക്കിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കുന്നത്. സര്‍ക്കുലറില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നിയമ സെക്രട്ടറിയുമായി എം.കെ മുനീര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്ട്രേഷന് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment