Latest News

ഐസ്ക്രീം: സാക്ഷികളായ പെൺകുട്ടികൾക്ക് കക്ഷി ചേരാൻ അനുമതി

കൊച്ചി: ഐസ്ക്രീം പാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേസിലെ ഇരകളായ ബിന്ദു,​ റോസ്‌ലിൻ എന്നിവർക്ക് ഹൈക്കോടതി അനുമതി നൽകി. കേസ് പരിഗണിക്കുന്ന സമയത്ത് മൊഴി മാറ്റി പറഞ്ഞാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ഡിവിഷൻ ബെഞ്ച് ഇവർക്ക് മുന്നറിയിപ്പ് നൽകി.

ഐസ്ക്രീം കേസിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹർജി നൽകിയത്. കേസ് തങ്ങളെ കൂടി ബാധിക്കുന്നതാണെന്നും അതിനാൽ തങ്ങളുടെവാദം കൂടി കേൾക്കണമെന്നാണ് പെൺകുട്ടികളുടെ ആവശ്യം.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.