250ലേറെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയ സുധാനന്ദ സ്വാമികള്‍, ശാശ്വതീകാനന്ദസ്വാമിക്കു ശേഷം ആലുവ അദൈ്വതാശ്രമത്തിന്റേയും മേല്‍നോട്ടം വഹിച്ചു. ശ്രീനാരായണ ഗുരുദേവ ഭാഗ വതം ഉള്‍പ്പെടെ എട്ടു കൃതികളും രചിച്ചിട്ടുണ്ട്.വര്‍ക്കല ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിപദവിയും വഹിച്ചിട്ടുണ്ട്.
കാര്‍ത്തികപ്പള്ളി ചിങ്ങോലി പുതുപ്പറമ്പില്‍ എസ്. നാരായണന്റെയും പാച്ചുവമ്മയുടെയും മകനായി 1936ല്‍ ജനിച്ചു. സുധാകരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.
ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ വിദ്യാഭ്യാസത്തിനുശേഷം ഇവിടെനിന്നു സന്യാസദീക്ഷ സ്വീകരിച്ചു. ആലുവ അദൈ്വതാശ്രമത്തിലെ സേവനത്തിനു ശേഷമാണു ശിവഗിരിയില്‍ എത്തുന്നത്. ബ്രഹ്മവിദ്യാലയത്തിലെ വൈദികാചാര്യന്‍ എന്ന നിലയില്‍ ആധ്യാത്മികതലത്തില്‍ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു സ്വാമി സുധാനന്ദ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment