Latest News

തെറ്റയിലിനെതിരായ ആരോപണം: ലാപ്ടോപും വെബ്കാമറയും കാണാനില്ലെന്ന് യുവതി

കൊച്ചി: എം എല്‍ എ ജോസ് തെറ്റയിലിന്റെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ കാണ്മാനില്ലെന്നും റിപ്പോര്‍ട്ട്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്‌ക്യാമറയും ലാപ്‌ടോപും കാണാനില്ലെന്ന് പരാതിക്കാരിയായ യുവതി പോലീസിനെ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയും ലാപ്‌ടോപും പോലീസ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ കാണാനില്ലെന്ന് യുവതി കഴിഞ്ഞ ദിവസം പോലീസിനെ അറിയിക്കുകയായിരുന്നു.

ലൈംഗികപീഡനം പകര്‍ത്താനായി ക്യാമറ സ്ഥാപിച്ചത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. തെറ്റയിലിനെ ഭീഷണിപ്പെടുത്താന്‍ വീഡിയോ പകര്‍ത്തുന്നത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നതായും യുവതി പറഞ്ഞു. തുടര്‍ന്ന് ക്യാമറ സ്ഥാപിക്കാനായി കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തെ സമീപിക്കുകയായിരുന്നു.

തന്റെ വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നും അവരെ നിരീക്ഷിക്കാനാണ്‌ മുറിയില്‍ ക്യാമറ സ്‌ഥാപിക്കുന്നതെന്നുമാണ്‌ യുവതി ക്യാമറ സ്ഥാപിക്കാന്‍ വന്നവരോട് പറഞ്ഞത്. കേസിന്റെ തെളിവിനായി രണ്ട്‌ ദിവസങ്ങളിലായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്‌താണ്‌ നല്‍കിയത്.

അതേസമയം, കേസ് അട്ടിമറിക്കാന്‍ ജോസ് തെറ്റയില്‍ കളിക്കുന്നുവെന്ന് പരാതിക്കാരിയുടെ പിതാവ് പറഞ്ഞു. ലാപ്‌ടോപ്പും ക്യാമറയും നഷ്ടപ്പെട്ടതിനകുറിച്ച് അറിയില്ല. സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.