Latest News

കല്യാണ വീട്ടില്‍ കുട്ടിയുടെ രണ്ടു പവന്‍ കൈചെയിന്‍ മോഷ്ടിച്ച യുവതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

മലപ്പുറം : കല്യാണ വീട്ടില്‍ കുട്ടിയുടെ രണ്ടു പവന്‍ കൈചെയിന്‍ മോഷ്ടിച്ച യുവതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. പൊന്നാനിക്ക് സമീപം വടക്കേകാട് റഹ്മത്ത് കല്ല്യാണമണ്ഡപത്തിലായിരുന്നു സംഭവം.

പെരുമ്പടപ്പ് സ്വദേശി ടീപിക്കല്‍ വീട്ടില്‍ സുലൈഖാ യൂസുഫി(40)നെയാണ് മോഷ്ടിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി വടക്കേകാട് പോലിസില്‍ ഏല്‍പ്പിച്ചത്. മോഷ്ടിച്ച സ്വര്‍ണവും ഇവരില്‍ നിന്നു കണ്ടെടുത്തു. തിരൂര്‍ കൊളത്തൂരില്‍ നിന്നു കല്യാണത്തിനു വന്ന യുവതിയുടെ കുട്ടിയുടെ രണ്ടു പവന്‍ തൂക്കമുള്ള ആഭരണമാണ് ഇവര്‍ മോഷ്ടിച്ചത്. ഇവരെ കല്ല്യാണത്തിനു ക്ഷണിച്ചിരുന്നില്ല. വടക്കേകാട് പാപ്പാളി സ്വദേശിയുടെ കല്ല്യാണത്തിനാണ് സംഭവമുണ്ടായത്.ഇതിനു മുമ്പും മോഷണം നടത്തിയതിനു പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. അമ്പലങ്ങളില്‍ മോഷണം നടത്തിയതിനു ഇവരുടെ മകനും അറസ്റ്റിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.