Latest News

കീബോര്‍ഡില്‍ ഉറങ്ങിയ ജര്‍മന്‍ ബാങ്ക് ഉദ്യോഗസ്ഥന് പണി കിട്ടി

ബര്‍ലിന്‍: ഉറക്കംവന്നു കണ്‍പോളകളെ തഴുകിയപ്പോള്‍ പരിസരബോധവും സ്ഥലകാലവും മറന്നു. സംഭവിച്ചതോ കോടികള്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആരുമറിയാതെ മറ്റൊരു അക്കൗണ്ടിലേയ്ക്ക്. അത്ഭുതപ്പെടേണ്ട സംഭവിച്ചത് ജര്‍മനിയിലെ ഹെസന്‍ സംസ്ഥാനത്തിലാണ്.

കംപ്യൂട്ടര്‍ മോണിട്ടറിന്റെയും കീബോര്‍ഡിന്റെയും ഇടയിലിരുന്ന് മനംമടുത്ത ബാങ്കുദ്യോഗസ്ഥന്‍ അല്‍പ്പമൊന്നു മയങ്ങാന്‍, തലചായ്ക്കാന്‍ ഇടം കണ്‌ടെത്തിയത് കംപ്യൂട്ടറിന്റെ കീബോര്‍ഡില്‍. എന്നാല്‍ ഇതിനിടിയില്‍ അയാള്‍പോലും അറിയാതെ ഇന്റര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ നടക്കുകയും ചെയ്തു. കൈമാറിയതോ 222,222,222.22(222 മില്യന്‍) യൂറോ. മൈനര്‍ ട്രാന്‍സ്ഫര്‍ നടക്കേണ്ട സ്ഥാനത്ത് മേജര്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ പേരില്‍ അയാള്‍ ലേബര്‍ കോടതി കയറുകയും ചെയ്തു. കോടതിയിലെ പരാതിയിന്മേല്‍ അമളി പിണഞ്ഞ കാര്യം സമ്മതിച്ച് അയാള്‍ തലയൂരി. ജോലിക്കിടയിലെ അശ്രദ്ധയുടെ പേരില്‍ കോടതിയുടെ ശകാരവും കേട്ടു പാവം ബാങ്കുദ്യോഗസ്ഥന്‍.

കീബോര്‍ഡില്‍ തലചായ്ച്ചുറങ്ങിയ അയാളുടെ കൈവിരലുകള്‍ അറിയാതെ 2 എന്ന കീപാഡില്‍ പലതവണ അമര്‍ന്നതാണ് സംഭവത്തിന്റെ ആധാരം. ട്രാന്‍സ്ഫര്‍ അക്കൗണ്ട് തുറന്നുവച്ചശേഷമാണ് അയാള്‍ തലചായ്ച്ചത്. അവിടെയാണ് അബദ്ധം പറ്റിയത്. യഥാര്‍ഥത്തില്‍ ഈ അക്കൗണ്ടിലേയ്ക്ക് 62.40 യൂറോയാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടിയിരുന്നത്. സംഭവത്തിന്റെ പേരില്‍ തെറ്റുകാരനായ 48 കാരന്‍ ഉദ്യോഗസ്ഥനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കോടതിയുടെ ഇടപെടലില്‍ തിരിച്ചു ജോലിയിലും പ്രവേശിപ്പിച്ചു. പണം കൈമാറ്റത്തില്‍ നടന്നത് അബദ്ധമാണെന്നു കണെ്ടത്തിയ ബാങ്ക് ഉടനെ തന്നെ പണം തിരികെ എടുക്കുകയും ചെയ്തത് ഉദ്യോഗസ്ഥനും സഹായകമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.