Latest News

ഉള്ളാള്‍ പാലത്തിലെ ഗതാഗതക്കുരുക്ക്; 13 പേരുടെ സൗദിയാത്ര മുടങ്ങി

മംഗലാപുരം: ഉള്ളാള്‍ പാലത്തില്‍ ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമുള്ള 13 പേരുടെ സൗദിയാത്ര മുടങ്ങി. സമയത്തിന് എത്താനാകാത്തതിനാല്‍ നേരത്തേ ബുക്ക് ചെയ്ത വിമാനത്തില്‍ കയറാന്‍ കഴിയാതെപോവുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്ക് 2.15ഓടെ ജപ്പിനമൊഗരു ഭാഗത്തെ ഉള്ളാള്‍ പാലത്തില്‍ ലോറി തകരാറിലായി കുടുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൊണാജെ, മേല്‍കര്‍, മുടിപ്പു, വിട്ടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയായി. മൂഡബിദ്രി ദേശീയപാതയെപ്പോലും കുരുക്കു ബാധിച്ചു. മൂന്നു മണിക്കൂറിലധികം ഗതാഗതക്കുരുക്ക് നീണ്ടു. ഇതോടെ അഞ്ചുമണിക്ക് പുറപ്പെടുന്ന വിമാനത്തിലെത്താന്‍ പലര്‍ക്കും കഴിഞ്ഞില്ല.

ലഗേജുള്ളവര്‍ ചെക്കിങ്ങിനായി മൂന്നു മണിക്കൂര്‍ മുമ്പേയും ലഗേജ് കുറവുള്ളവര്‍ ഒരു മണിക്കൂര്‍ മുമ്പേയും വിമാനത്താവളത്തിലെത്തണമെന്നാണ് നിയമം. എന്നാല്‍ കുരുക്കു കാരണം 45 മിനിറ്റു മുമ്പേ മാത്രമാണ് 13 യാത്രക്കാര്‍ക്ക് എത്താനായത്. അവര്‍ കാരണം പറഞ്ഞെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. ചെക്കിന്‍ കൗണ്ടറുകള്‍ അടച്ചിരുന്നു. നിയമം പറഞ്ഞ് ജീവനക്കാര്‍ തടിതപ്പി.

എന്നാല്‍ അഞ്ചുമണിക്കു പുറപ്പെടുമെന്നു പറഞ്ഞ വിമാനം 5.30നാണ് പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ തങ്ങളെ വിമാനത്തില്‍ വേണമെങ്കില്‍ കയറ്റാമായിരുന്നുവെന്നും ജീവനക്കാരുടെ പിടിവാശിമൂലമാണ് യാത്ര മുടങ്ങിയതെന്നും യാത്രക്കാര്‍ ആരോപിച്ചു. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, തൊക്കൂട്ട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് യാത്ര മുടങ്ങിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.