Latest News

വിദേശത്ത് നിന്നയച്ച കാര്‍ഗോ നഷ്ടപ്പെട്ട സംഭവം: 38,000 രൂപ നല്കാന്‍ കോടതി വിധി

മലപ്പുറം: പ്രവാസി മലയാളി വിദേശത്ത് നിന്ന് നാട്ടിലേക്കയച്ച ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടതിന്, കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.

വസ്തുവിന്റെ വിലയും നഷ്ടപരിഹാരവും കാണിച്ച് 38080 രൂപ നഷ്ടം നല്‍കാനാണ് മലപ്പുറം ഉപഭോക്തൃ കോടതി ജഡ്ജി കെ. മുഹമ്മദലി, മെമ്പര്‍ മുസ്തഫ കൂത്രാടന്‍ എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചത്. തൃശൂര്‍ വട്ടക്കോട്ട മാലപ്പള്ളിപ്പുറത്തെ പടപ്പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷനിലെ സ്റ്റാര്‍ കാര്‍ഗോ സര്‍വീസിന്റെ പാര്‍ട്ണര്‍മാരായ അബ്ദുള്‍ സലാം, ഹനീഫ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.ജബ്ബാര്‍ മസ്‌കറ്റിലായിരുന്നപ്പോള്‍ അല്‍ ഹമരിയയിലെ വൈറ്റ് സ്റ്റാര്‍ കാര്‍ഗോ എന്ന സ്ഥാപനം വഴി അയച്ച നാല് പെട്ടി സാധനങ്ങളില്‍ ഒരു പെട്ടി നഷ്ടപ്പെട്ടതായാണ് പരാതി.

ഭക്ഷ്യ വസ്തുക്കളും കോസ്‌മെറ്റിക്‌സുമായിരുന്നു പെട്ടികളിലുണ്ടായിരുന്നത്. ഭാര്യയുടെ തൃശൂരിലുള്ള വീട്ടില്‍ നാലു പെട്ടികളും സുരക്ഷിതമായി എത്തിക്കാമെന്ന് കമ്പനി ഉറപ്പു നല്‍കിയിരുന്നതായും പെട്ടി നഷ്ടപ്പെട്ട വിവരം പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. അതേ സമയം നഷ്ടപ്പെട്ട പെട്ടിയില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടായിരുന്നുവെന്നോ, എത്ര തൂക്കം വരുമെന്നോ പരാതിക്കാരന് കൃത്യമായി പറയാന്‍ കഴിയാതിരുന്നതിനാല്‍ പെട്ടികളുടെ ശരാശരി തൂക്കം നോക്കിയാണ് നഷ്ടം കണക്കാക്കിയത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു കിലോഗ്രാമിന് 20 യുഎസ് ഡോളര്‍ നഷ്ടമാണ് കണക്കാക്കിയത്. മൊത്തം 520 യുഎസ് ഡോളര്‍ നഷ്ടം കണക്കാക്കി വില 28,080 രൂപയും സാധനങ്ങള്‍ നഷ്ടപ്പെട്ടതി നാല്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് 5,000 രൂപയും കോടതി ചെലവിന് 5,000 രൂപയും കണക്കാക്കിയാണ് മൊത്തം 38,080 രൂപ നഷ്ടം കണക്കാക്കിയത്. പണം ഒരു മാസത്തിനകം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.