കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും അന്തസ്സിന്റെ ഭാഗമായി കണ്ടിരുന്ന ചുവപ്പ് ലൈറ്റ് മാറ്റാന്‍ പല ഉദ്യോഗസ്ഥര്‍ക്കും മടിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക് സമാനമായ പദവി വഹിക്കുന്ന ഡി.സി. തന്നെ ഇതിന് മുന്‍കൈയെടുത്തത്. കോര്‍പറേഷന്‍, ബോര്‍ഡ്, ബാങ്ക്, മുനിസിപ്പാലിറ്റി തുടങ്ങിയ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍വരെ ചുവപ്പ് ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈയവസരത്തിലാണ് ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കു മാത്രമായി ഈ ലൈറ്റ് പരിമിതപ്പെടുത്തിയത്. വിശിഷ്ട വ്യക്തികളുടെ സുരക്ഷക്കായി പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നീല ലൈറ്റ് ഉപയോഗിക്കാം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment