Latest News

മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി

മണിപ്പാല്‍: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇന്നലെ രാത്രി മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ കസ്തൂര്‍ഭ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ 22 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കസ്തൂര്‍ഭ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്.

രാത്രി 11.15ന് യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമീപം നില്‍ക്കുമ്പോള്‍ ഓട്ടോയില്‍ വന്ന നാലംഗ സംഘം വഴി ചോദിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

സംഭവത്തില്‍ മണിപ്പാല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിന് ശേഷം രാജ്യത്തെ ഞെട്ടിച്ച കൂട്ടമാനഭംഗമാണ് മണിപ്പാലില്‍ നടന്നത്. ബസ് ഡ്രൈവറും സുഹൃത്തുക്കളുമാണ് ഡല്‍ഹി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെങ്കില്‍ മണിപ്പാലില്‍ ഓട്ടോ ഡ്രൈവറും സംഘവുമാണ് പീഡിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രപതിയുടെ വസതിക്കു മുന്നിലെ സുരക്ഷാകവചം തകര്‍ത്ത് പ്രതിഷേധാഗ്നി തീര്‍ത്ത ജനതയുടെ നേരെയാണ് വീണ്ടും പീഡനത്തിന്റെ കരാളഹസ്തം നീണ്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം.

പ്രതികളെ ഉടന്‍ പിടികൂടാന്‍ കര്‍ണാടക ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ വിവിധ സംഘങ്ങളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. മലയാളിയായ കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജും ശക്തമായ നടപടിക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തിന് ബി.ജെ.പിയില്‍ നിന്ന് ഭരണം പിടിച്ച കോണ്‍ഗ്രസിന് കൂട്ടബലാത്സംഗം വന്‍ തിരിച്ചടിയായിട്ടുണ്ട്.

ഡല്‍ഹി മോഡലില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യപകമാകുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. അതിനാല്‍ തന്നെ എത്രയും പെട്ടന്ന് പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. ആര്‍.എസ്.എസ്, ബി.ജെ.പി സംഘടനകള്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂട്ടബലാത്സംഗം അരങ്ങ് തകര്‍ക്കുന്നത് ചൂണ്ടിക്കാട്ടി രംഗത്ത് വരാനാണ് ബി.ജെ.പി നീക്കം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.