Latest News

മമ്മൂട്ടിയും ദുല്‍ക്കറും ഇനി ഫെയ്സ്ബുക്കിലും 'വെരിഫൈഡ്‌'

വ്യാജന്മാരെ തിരിച്ചറിയാന്‍ ഫെയ്സ്ബുക്ക് പുതിയതായി ആവിഷ്കരിച്ച ‘പേജ് വെരിഫിക്കേഷന്‍’ അംഗീകാരം നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍റെയും പേജുകള്‍ക്ക് ലഭിച്ചു. മലയാളത്തിലെ മറ്റു ചില താരങ്ങളുടെ  പേജുകള്‍ക്ക് കഴിഞ്ഞ ദിനം വെരിഫിക്കേഷന്‍ ലഭിച്ചിരുന്നു.

മലയാളത്തില്‍ നിന്ന് മോഹന്‍‌ലാലിന്‍റെ പേജാണ് ഫെയ്സ്ബുക്ക് ഔദ്യോഗികമായി ആദ്യം അംഗീകരിച്ചത്. തൊട്ടുപിന്നാലെ കാവ്യാമാധവന്‍റെ പേജിനും വെരിഫിക്കേഷന്‍ ലഭിച്ചു.എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാലാണ് മമ്മൂട്ടിയുടെയും മകന്‍ ദുല്‍ക്കറിന്‍റെയും പേജുകള്‍ വെരിഫൈ ചെയ്യാന്‍ വൈകിയതെന്നാണ് റിപ്പോര്‍ട്ട്.

തെന്നിന്ത്യയില്‍ സ്വന്തമായി പ്രൊഫൈല്‍ വെബ്സൈറ്റ് തുടങ്ങിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 640,000 ത്തിലെത്തി. എന്നാല്‍ ഫെയ്സ്ബുക്ക് ലൈക്കുകളുടെ എണ്ണത്തില്‍ മോഹന്‍‌ലാലിന്‍റെ പേജാണ് മുന്നില്‍ നില്‍ക്കുന്നത്.മോഹന്‍‌ലാലിന്‍റെ ഫെയ്സ്ബുക്ക് പേജ് ലൈക്കുകള്‍ എട്ടു ലക്ഷം കവിഞ്ഞു.

Keywords: dulquer,mammooty,facebook verification,news,kerala


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.