Latest News

ഫുട്ബാള്‍ താരം മുഹമ്മദ് റാഫി വിവാഹിതനായി


തൃക്കരിപ്പൂര്‍:കാല്‍പന്തുകളിയിലെ മികവിന് ദേശീയ അംഗീകാരം നേടിയ തൃക്കരിപ്പൂരിലെ എം.മുഹമ്മദ് റാഫി വിവാഹിതനായി. പിലിക്കോട് ചന്തേരയിലെ വ്യാപാരി എം.ടി.പി.സുലൈമാന്റെയും മറിയമിന്റെയും മകളായ ആയിഷ ശിഫാനയാണ് വധു.

ചന്തേരയില്‍ നടന്ന നിക്കാഹിന് പാണക്കാട് യൂസുഫ് ത്വാഹ ഹൈദ്രോസ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു. വിവാഹ ചടങ്ങുകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഫുട്‌ബോള്‍ താരങ്ങളും പങ്കെടുത്തു.
ഫുട്ബാള്‍ താരങ്ങളായ ടി.സജിത്ത്, എന്‍.പി. പ്രദീപ്, എ.ജി.മുഹമ്മദ് അസ്‌ലം, സുശാന്ത് മാത്യു, ടി.വി.ബിജുകുമാര്‍, എം.സുരേഷ്, എസ്.ബി.ടി യുടെ ബഷീര്‍, കബീര്‍, ഗോള്‍ കീപ്പര്‍ ഹര്‍ഷല്‍ റഹ് മാന്‍, ലേണല്‍ തോമസ്, പോലിസ് താരം സിദ്ദീഖ്, കാസര്‍കോട് ഡി.എഫ്.എ സെക്രട്ടറി വി.പി.പി.അബ്ദുല്‍ റഹിമാന്‍, കേന്ദ്ര കമ്മറ്റിയംഗം സി.ദാവൂദ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിരിയുന്നു.

തൃക്കരിപ്പൂര്‍ കഞ്ചിയില്‍ റസീന മന്‍സിലില്‍ കെ.കെ.പി. അബ്ദുല്ല ഹാജിയുടെയും എം.സുബൈദയുടേയും മകനായ റാഫി ഗോവ ചര്‍ച്ചില്‍ വിട്ട് ഇപ്പോള്‍ മുംബൈ ടൈഗേഴ്‌സിന്റെ താരമാണ്. ക്ലബ്ബുമായി ഒരുവര്‍ഷത്തെ കരാര്‍ അവസാനിക്കാനിരിക്കെ ധാരാളം ഓഫറുകള്‍ റാഫിയെ തേടി എത്തുന്നുണ്ട്.
കൊല്‍ക്കത്ത മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ്, മുംബൈ എഫ്.സി, സാല്‍ഗോക്കര്‍ ഗോവ തുടങ്ങിയ ടീമുകളില്‍ നിന്നാണ് ഓഫര്‍ ഉള്ളത്. മുംബൈ സെക്കന്റ് ഡിവിഷനില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച മുംബൈ ടൈഗേഴ്‌സിനു വേണ്ടി എട്ടുകളികളില്‍ നിന്നായി റാഫി അഞ്ച് ഗോളുകള്‍ നേടി. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലേക്ക് പ്രദീപിനൊപ്പം റാഫിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
തൃക്കരിപ്പൂര്‍ ആക്മി, ഹിറ്റാച്ചി എന്നിവയിലൂടെ ഫുട്ബാളിലേക്ക് വന്ന റാഫി പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല. 2003 ല്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ അവാര്‍ഡ് നേടി. ഇതേ വര്‍ഷം ആഗസ്തിലാണ് അസ്‌ലമിനൊപ്പം എസ് ബി ടി യില്‍ ചേരുന്നത്. ഇടയ്ക്കു ക്ലബ്ബു മാറിയ റാഫി മഹീന്ദ്രയിലും പിന്നീട് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിലും എത്തി.
ഇതിനിടയില്‍ സന്തോഷ് ട്രോഫിക്കായി കേരളത്തിനു ജഴ്‌സിയണിഞ്ഞതിന് ആരോഗ്യ വകുപ്പില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി കിട്ടി. കാഞ്ഞങ്ങാട് ഡി എം ഒഫീസിലായിരുന്നു നിയമനം. അവധിയെടുത്താണ് ഇപ്പോള്‍ കളിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകക്കാണ് ചര്‍ച്ചില്‍ ബ്രദേര്‍സ് മായി കരാര്‍ ഒപ്പിട്ടത് തൃക്കരിപ്പൂര്‍ ഗവ വി എച് എസിലെ കായികാധ്യാപകന്‍ എ രാമകൃഷ്ണനാണ് റാഫിയിലെ പ്രതിഭയെ കണ്ടെത്തി അവതരിപ്പിച്ചത്. അണ്ടര്‍ 21 തലത്തില്‍ സംസ്ഥാനത്തെ മികച്ച താരമായി . ജി വി രാജ സ്വര്‍ണമെഡല്‍ നേടി.

Keywords: Mohammed Rafi, Footbal  Player, Thrikkaripur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.