Latest News

ഉദുമയില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി


ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബികാ വായനശാലയുടെ അഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചാരണത്തിന് തുടക്കമായി. നൂമ്പില്‍ പുഴയോരത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ കണ്ടല്‍ ചെടി വെച്ചതോടെയാണ് ഒരാഴ്ച നീണ്ടു നില്‍നില്‍ക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.

പരിസ്ഥിതി സെമിനാര്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി.കെ. വേണു അധ്യക്ഷം വഹിച്ചു.
ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ. പത്മനാഭന്‍, സുകുമാരി ശ്രീധരന്‍ സംസാരിച്ചു. ചടങ്ങില്‍ കല്ലേന്‍ പൊക്കുടന്‍ ഡോ. വി. ബാലകൃഷ്ണന്‍ എന്നയവരെ ഉപഹാരം നല്‍കി ആദരിച്ചു
പി.ടി. രജീഷ് സ്വാഗതവും സി. മുകേഷ് നന്ദിയും പറഞ്ഞു.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.