ചെറുപുഴ : കാക്കയംചാല്‍ പടത്തടത്തെ മറിയക്കുട്ടിയെ (75) കൊലചെയ്തിട്ടു ആറു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ മറിയക്കുട്ടി കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കേരളാ ഹൈക്കോടതി ഉത്തരവായി.[www.malabarflash.com]
പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയായിരുന്നു ഇതുവരെ. 2012 മാര്‍ച്ച് നാലിനു രാത്രിയിലാണ് വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന മറിയക്കുട്ടിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടത്താന്‍ സാധിച്ചില്ല. നിരവധി ഉദ്യോഗസ്ഥരെ മാറി മാറി കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചു. ഇതിനിടെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുമ്പോള്‍ അന്വേഷണ സംഘത്തലവനെ മാറ്റുന്നതായി ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവരുന്നതായും ആരോപണമുണ്ടായിരുന്നു. കേസില്‍ ചെറിയ പുരോഗതിയെലും കണ്ടെത്തിയാല്‍ ഉടന്‍ അന്വേഷണ സംഘത്തലവനെ മാറ്റുകയായിരുന്നു പതിവ്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭം ആരംഭിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘങ്ങള്‍ മാറിമാറി കേസ് അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മറിയക്കുട്ടിയുടെ മക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്.
No comments:
Post a Comment