Latest News

ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ അന്തരിച്ചു

കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ (58) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഒരു നടന്‍ മാത്രം അഭിനയിച്ച ആദ്യ സിനിമയായിരുന്നു ഹക്കീമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദ ഗാര്‍ഡ്. 2001 ഡിസംബറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഗ്രീന്‍ ഡ്രാഗണ്‍ മൂവീസിന്റെ സബിത ജയരാജുമായിരുന്നു ചിത്രം നിര്‍മിച്ചത്. വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുകഴിയുന്ന ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ കഥയായിരുന്നു ഇത്. കോട്ടയം കാരാപ്പുഴ സ്വദേശിയായ ഹക്കീം മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് വന്നത്.

യേശുദാസിന്റെ ഗാനമേള സംഘത്തില്‍ മിമിക്രി കലാകാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തരംഗിണി കാസറ്റുകള്‍ക്കു വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്നി സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്. പിന്നീട് ജയരാജിന്റെ 1992 ല്‍ പുറത്തിറങ്ങിയ ജോണി വാക്കര്‍ എന്ന സിനിമയില്‍ മയക്കുമരുന്നു മാഫിയയിലെ അംഗമായും ചെറുവേഷമിട്ടു. പിന്നീട് ജയരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഹക്കീം മാറി.

2011 ല്‍ പുറത്തിറങ്ങിയ നായിക എന്ന സിനിമയില്‍ കാമറമാന്റെ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ഗസല്‍ ഗായികയും ഗാനരചയിതാവുമായ ദേവി മേനോന്‍ ആണ് ഭാര്യ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Movie Artist, Director, Hakeem Ra

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.