Latest News

മുത്തൂറ്റ് ബേങ്കിലെ മോഷണം: വാദി പ്രതിയായി; മലയാളി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍നിന്ന് 3.4 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ സ്ഥാപനത്തിന്‍െറ അസി. മാനേജറായ മലയാളി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.

മുത്തൂറ്റ് ഫിനാന്‍സ് ദല്‍ഹി കരോള്‍ബാഗ് ബ്രാഞ്ച് അസി. മാനേജര്‍ അടൂര്‍ സ്വദേശി ശ്രീജിത്ത് (29), സ്ഥാപനത്തിലെ ഓഫിസ് ബോയ് ദല്‍ഹി സ്വദേശി ഗിരീഷ് ചന്ദ് (38), ദല്‍ഹി സ്വദേശികളായ സതീഷ് കത്രി (30), അമിത് അദ്വാനി (30) എന്നിവരെയാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്തിന്‍െറ നേതൃത്വത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.

മേയ് 30ന് വൈകീട്ടാണ് കവര്‍ച്ച നടന്നത്. ദല്‍ഹി ലജ്പത് നഗറില്‍നിന്ന് ശ്രീജിത്തും ഗിരീഷ് ചന്ദും കൂടി കൊണ്ടുവന്ന സ്വര്‍ണമടങ്ങിയ ബാഗ് ഈസ്റ്റ് പാര്‍ക്ക് റോഡില്‍ ഓഫിസിന് മുന്നില്‍വെച്ച് മോട്ടോര്‍ സൈക്കിളിലത്തെിയ രണ്ടുപേര്‍ തോക്കുചൂണ്ടി തട്ടിയെടുത്തുവെന്നായിരുന്നു പരാതി. കമ്പനി മാനേജര്‍ നല്‍കിയ പരാതിപ്രകാരം കേസെടുത്ത ദല്‍ഹി പൊലീസ് ശ്രീജിത്തിന്‍െറയും ഗിരീഷ് ചന്ദിന്‍െറയും മൊഴികളില്‍ വൈരുധ്യം കണ്ടത്തെി. ഇരുവരെയും നിരീക്ഷണത്തിലാക്കിയ പൊലീസ് പലകുറി മാറിമാറി ചോദ്യംചെയ്തു. ഒടുവില്‍ ഗിരീഷ് ചന്ദ് സത്യം വെളിപ്പെടുത്തുകയായിരുന്നു.

ശ്രീജിത്ത് നേരത്തേ ഏര്‍പ്പാടാക്കിയതനുസരിച്ചാണ് സതീഷ് കത്രി, അമിത് അദ്വാനി എന്നിവര്‍ ബാഗ് ‘തട്ടിയെടുത്തത്’. തട്ടിയെടുക്കുകയല്ല, മറിച്ച് മുന്‍ധാരണപ്രകാരം ഗിരീഷ് ചന്ദ് ബാഗ് ഇവര്‍ക്ക് കൈമാറുകയായിരുന്നു. കവര്‍ച്ച നടന്ന സമയത്ത് ശ്രീജിത്ത് സതീഷ് കത്രിയുടെ ഫോണിലേക്ക് വിളിച്ചതായി കണ്ടത്തെിയ പൊലീസ് ആ വഴി നടത്തിയ അന്വേഷണത്തിലാണ് ബാക്കി രണ്ടുപേര്‍ പിടിയിലായത്. ഇവരില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട ശേഖരത്തിലെ 2.6 കിലോ സ്വര്‍ണാഭരണങ്ങളും 10 ലക്ഷം രൂപയും പിടിച്ചെടുത്തു. കവര്‍ച്ചക്ക് ഉപയോഗിച്ച സ്കൂട്ടറുകളും ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.