Latest News

തിരിച്ചയച്ചത് നിയമം ലംഘിച്ചവരെ -കുവൈത്ത് അംബാസഡര്‍

ന്യൂദല്‍ഹി: നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയവരെ മാത്രമാണ് തിരിച്ചയച്ചതെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി അല്‍ സുലൈമാന്‍ അറിയിച്ചു. തിരിച്ചയച്ച വിവരം ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. കുവൈത്തിലേക്കുള്ള വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. 20ാം നമ്പര്‍ വിസ 18 ആക്കുന്ന കാര്യം കുവൈത്ത് പാര്‍ലമെന്‍്റ് ചര്‍ച്ച ചെയ്ത് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.

അതേസമയം, കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ. അഹമ്മദ് പറഞ്ഞു. കുവൈത്തിലെ സ്വദേശിവത്കരണ പ്രശ്നത്തില്‍ ഇടപെടേണ്ടത് പ്രവാസികാര്യ വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തില്‍ നിന്ന് ഇന്ത്യക്കാരെ വ്യാപകമായി കൂട്ടത്തോടെ നാടുകടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇ. അഹമ്മദ് കുവൈത്ത് അംബാസഡറുമായി ഞായറാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയത്. ഗാര്‍ഹിക തൊഴില്‍ വിസയിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അവസരം നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന കൂടിക്കാഴ്ച്ചയില്‍ അദ്ദേഹത്തെ ഇ. അഹമ്മദ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.